Loading ...

Home Kerala

പ്രളയവും നിപ്പയും അതിജീവിച്ചു; വിനോദസഞ്ചാര മേഖലയില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം

തിരുവനന്തപുരം: à´ªàµà´°à´³à´¯à´µàµà´‚ നിപ്പയും അതിജീവിച്ച്‌ കേരളം. വിനോദസഞ്ചാര മേഖലയിലെ മികച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാന്‍ ഇന്ത്യ ടുഡെ നടത്തിയ സ്റ്റേറ്റ് ഓഫ് à´¦ സ്റ്റേറ്റ്‌സ് (എസ്.à´’.എസ്) പഠനത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു.പരിസ്ഥിതി, ശുചിത്വം എന്നീ മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവച്ചു. ഇവയുള്‍പ്പെടെ 12 വികസന സൂചികകള്‍ കേന്ദ്രീകരിച്ച്‌ പ്രമുഖ ഇംഗ്ലീഷ് മാസികയായ ഇന്ത്യ ടുഡെ ആണ് പഠനം നടത്തിയത്.ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ എണ്ണം, വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, ജനസംഖ്യാനുപാതികമായുള്ള വിമാനത്താവളങ്ങളും റെയില്‍വെ സ്റ്റേഷനുകളും രജിസ്റ്റര്‍ ചെയ്ത ഹോട്ടലുകളും, കുറ്റകൃത്യങ്ങള്‍ എന്നിവയടക്കമാണ് പഠനവിധേയമാക്കിയിരുന്നത്.പ്രളയവും നിപ്പ രോഗബാധയും തുടര്‍ച്ചയായ രണ്ടു വര്‍ഷം കേരളത്തില്‍ ടൂറിസം മേഖലയെ ബാധിച്ചെങ്കിലും 2018-19ല്‍ തലേവര്‍ഷത്തെ അപേക്ഷിച്ച്‌ ടൂറിസത്തില്‍നിന്നുള്ള വരുമാനം 2874 കോടി രൂപ വര്‍ധിച്ച്‌ 36,528 കോടിയിലെത്തിയിരുന്നു. 10.9 ലക്ഷം വിദേശികളടക്കം 2018ല്‍ 167 ലക്ഷം വിനോദസഞ്ചാരികളാണ് കേരളത്തിലെത്തിയത്. 158 ലക്ഷം പേരാണ് തലേവര്‍ഷം സംസ്ഥാനം സന്ദര്‍ശിച്ചത്.കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്‌ à´ˆ വര്‍ഷം രണ്ടാം പകുതിയില്‍ 14.81 ശതമാനം വളര്‍ച്ചയോടെ കേരള ടൂറിസം വിനോദസഞ്ചാര മേഖലയില്‍ മുന്നേറിയപ്പോള്‍ പ്രളയ പൂര്‍വസ്ഥിതിയിലേയ്ക്കുള്ള തിരിച്ചുപോക്കാണ് ദൃശ്യമായത്.കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ 41.5 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ അപേക്ഷിച്ച്‌ 15.05 വളര്‍ച്ച കൈവരിച്ച്‌ ഇത്തവണ അവരുടെ എണ്ണം 47.7 ലക്ഷത്തിലെത്തിയിരുന്നു.വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തും സംസ്ഥാന ടൂറിസം വകുപ്പ് നടത്തിയ നൂതന പരിപാടികളുടെ ഫലമായാണ് വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനായത്. 2018-ല്‍ നടന്ന ഇതേ പഠനത്തില്‍ കേരളം മൂന്നാം സ്ഥാനത്തായിരുന്നു.

Related News