Loading ...

Home Kerala

പകല്‍ രാവാക്കി വലയസൂര്യഗ്രഹണം; നൂറ്റാണ്ടിലെ രണ്ടാമത്തെ വിസ്മയം കണ്ട് മലയാളികള്‍

പൂര്‍ണ വലയസൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച്‌ മലയാളികള്‍. സൗദി അറേബ്യന്‍ ഭാഗത്ത് നിന്ന് കടന്നുവന്ന ഗ്രഹണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി വ്യക്തമായി ദൃശ്യമായത് കാസര്‍കോട് ചെറുവത്തൂരിലാണ്. ചെറുവത്തൂരില്‍ 5000ല്‍ അധികം ആളുകള്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയ ഇടങ്ങളില്‍ ഒന്നിച്ചുകൂടി.9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെയാണ് ഗ്രഹണം ദൃശ്യമായത്.മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂര്‍വത വീക്ഷിച്ചത് നിരവധി ജനങ്ങളാണ്. à´¨à´—്‌നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്.ചെറുവത്തൂരിന് പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കൊല്ലം തുടങ്ങി വിവിധ ഇടങ്ങളില്‍ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ വരുന്നത് മൂലം സൂര്യബിംബം മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലുള്ള വ്യതിയാനങ്ങള്‍ മൂലം ഗ്രഹണസമയത്ത് à´šà´¿à´² സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അതിനാല്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുക.
2010 ജനുവരി 15ന് ആയിരുന്നു  വലയ ഗ്രഹണം ദൃശ്യമായത്. 2031 മെയ് 21ന് ആയിരിക്കും കേരളത്തില്‍ à´ˆ നൂറ്റാണ്ടിലെ അവസാന ഗ്രഹണം.

Related News