Loading ...

Home sports

2020 ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശപ്പൂരമാകും ; വരും വര്‍ഷം ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ.

2019 ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ചൊരു വര്‍ഷമായിരുന്നു. ഏകദിന ലോകകപ്പ് സെമിയിലെ പരാജയംമാറ്റി നിര്‍ത്തിയാല്‍ ടീംഇന്ത്യ ഏറെ നേട്ടങ്ങളുണ്ടാക്കിയ വര്‍ഷമാണ് കടന്ന് പോകുന്നത്. 2019 കടന്ന് 2020 ലെത്തുമ്ബോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് ക്രിക്കറ്റ് പൂരത്തിന്റെ മറ്റൊരു വര്‍ഷമാണ്. തുടരെ തുടരെ മത്സരങ്ങളാണ് ഇന്ത്യയെ 2020 ല്‍ കാത്തിരിക്കുന്നത്. ശക്തരായ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് പുറമേ ടി20 ലോകകപ്പും, ഏഷ്യാകപ്പും അടുത്ത വര്‍ഷം നടക്കും. ഇതിനൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമുണ്ട്. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്ബരയോടെയാണ് ഇന്ത്യ അടുത്ത വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. നാട്ടില്‍ നടക്കുന്ന ഈ പരമ്ബരയ്ക്ക് ശേഷം ഇന്ത്യ മൂന്ന് മത്സര ഏകദിന പരമ്ബരയില്‍ കരുത്തരായ ഓസ്ട്രേലിയയെ നേരിടും. ജനുവരി മാസമാണ് ഈ രണ്ട് പരമ്ബരകളും നടക്കുക. ജനുവരി 24 മുതല്‍ മാര്‍ച്ച്‌ 4 വരെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം നടക്കും. രണ്ട് ടെസ്റ്റ്, 3 ഏകദിനങ്ങള്‍, 5 ടി20 മത്സരങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലുള്ളത്. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തുന്ന ടീം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് മത്സര ഏകദിന‌ പരമ്ബര കളിക്കും. പിന്നീടുള്ള രണ്ട് മാസം ഇന്ത്യന്‍പ്രീമിയര്‍ ലീഗാണ്. ഐപിഎല്ലിന് ശേഷം ഏഷ്യാകപ്പ് ടി20 യിലും. ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും, ടി20 മത്സരങ്ങളുമടങ്ങുന്ന പരമ്ബരയിലും ഇന്ത്യ മത്സരിക്കും. ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്ബരയും, ടി20 ലോകകപ്പും പിന്നാലെയുണ്ട്‌. ഏറ്റവും അവസാനം ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളും ഇന്ത്യയെ കാത്തിരിക്കുന്നു. ഫിക്സ്ചര്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത രണ്ട് പരമ്ബരകള്‍ കൂടി 2020 ല്‍ ഇന്ത്യ കളിക്കുന്നുണ്ട്. സിംബാബ്‌വെയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്ബരയും, ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20, മൂന്ന് മത്സര ഏകദിന പരമ്ബര എന്നിവയാണത്.

Related News