Loading ...

Home Gulf

ഹരിതപ്രദേശങ്ങള്‍ നശിപ്പിച്ചാല്‍ ജയില്‍ ശിക്ഷ; 20,000 റിയാല്‍ പിഴ

ദോഹ: രാജ്യത്തെ ഹരിതപ്രദേശങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ കടുത്തനടപടികളുമായി പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്തത്​. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വിഭാഗമാണ് ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പിടികൂടിയത്. അല്‍ മസ്റൂഹ, റൗദത്ത് സലിമിയ, റൗദത്ത് ഉം ഖര്‍ന്‍, അല്‍ ഉതുറുയിയ, റൗദത്ത് അല്‍ നുമാന്‍ എന്നിവിടങ്ങളിലാണ് നിയലംഘനങ്ങള്‍ ഉണ്ടായത്​. ഹരിതപ്രദേശങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച നിയമ ലംഘകര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 'ഖത്തറി​െന്‍റ പ്രകൃതി സംരക്ഷിക്കാന്‍ നമുക്ക് ഒന്നിച്ചുപ്രവര്‍ത്തിക്കാം' എന്ന കാമ്ബയി​െന്‍റ ഭാഗമായാണ് നടപടി സ്വീകരിച്ചത്. 1995ലെ 32ാം നിയമം അനുസരിച്ചാണ് ഹരിതപ്രകൃതി നശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത്.

Related News