Loading ...

Home Gulf

ദേശീയ മ്യൂസിയത്തിലെ അവസാന ഗാലറിയും തുറന്നു

ദോ​ഹ: ഖ​ത്ത​ര്‍ ദേ​ശീ​യ മ്യൂ​സി​യ​ത്തി​ലെ അ​വ​സാ​ന ഗാ​ല​റി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു. ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഖ​ത്ത​ര്‍ മ്യൂ​സി​യം​സ്​ ചെ​യ​ര്‍​പേ​ഴ്സ​ന്‍ ശൈ​ഖ അ​ല്‍ മ​യാ​സ ബി​ന്‍​ത് ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ല്‍​ഥാ​നി​യാ​ണ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. 'ഖ​ത്ത​ര്‍ ടു​ഡേ' എ​ന്ന പേ​രി​ലു​ള്ള ഗാ​ല​റി​യു​ടെ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ല്‍ ശൈ​ഖ് ഹ​സ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍​ഥാ​നി​യും ദേ​ശീ​യ മ്യൂ​സി​യം മേ​ധാ​വി ശൈ​ഖ അം​ന ബി​ന്‍​ത് അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ ജാ​സിം ആ​ല്‍​ഥാ​നി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. കാ​ലി​ക​യു​ഗ​ത്തി​ലെ ഖ​ത്ത​റി​നെ ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​താ​ണ് ഗാ​ല​റി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. 2017 ജൂ​ണ്‍ അ​ഞ്ചി​ന് ഖ​ത്ത​റി​നു​മേ​ല്‍ അ​ടി​ച്ചേ​ല്‍​പി​ക്ക​പ്പെ​ട്ട അ​യ​ല്‍​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധ​ത്തെ അ​മീ​ര്‍ ശൈ​ഖ് ത​മീം ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ല്‍ മ​റി​ക​ട​ന്ന​തും രാ​ജ്യം ഇ​തു​വ​രെ സാ​ക്ഷ്യം​വ​ഹി​ച്ചി​ട്ടി​ല്ലാ​ത്ത പു​രോ​ഗ​തി​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്വ​യം​പ​ര്യാ​പ്ത​ത​യും ഇ​വി​ടെ വ​ര​ച്ചു​കാ​ണി​ക്കു​ന്നു. ഖ​ത്ത​ര്‍ ജ​ന​ത​യു​ടെ ദൃ​ഢ​നി​ശ്ച​യം, ഐ​ക്യം, നേ​ട്ട​ങ്ങ​ള്‍, സ്വ​പ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. 12ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ള്‍, സാ​ങ്കേ​തി​ക​വി​ദ​ഗ്​​ധ​ര്‍, സം​വി​ധാ​യ​ക​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് ഗാ​ല​റി അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. അ​ല്‍ ജ​സീ​റ, ഖ​ത്ത​ര്‍ ടി.​വി, അ​ല്‍ റ​യ്യാ​ന്‍ ടി.​വി, ബീ​ന്‍ തു​ട​ങ്ങി​യ​വ​യി​ല്‍​നി​ന്നു​ള്ള 50 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന വി​ഡി​യോ ഫൂ​ട്ടേ​ജു​ക​ളും ഇ​വി​ടെ​യു​ണ്ട്. ദേ​ശീ​യ മ്യൂ​സി​യ​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ ഗാ​ല​റി​യാ​യി ഇ​ത് മാ​റും.

Related News