Loading ...

Home Europe

അതിക്രമങ്ങള്‍ക്കെതിരെ ചിലിയില്‍ സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച്‌; അണിചേര്‍ന്നത് ആയിരത്തോളം വനിതകള്‍

സാന്റിയാഗോ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധവുമായി ചിലിയുടെ തെരുവില്‍ വനിതകളുടെ പ്രതിഷേധ മാര്‍ച്ച്‌. സാന്റിയാഗോയില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരത്തോളം വരുന്ന സ്ത്രീകളാണ്പങ്കെടുത്തത് . കണ്ണ് കറുത്ത തൂവാല കൊണ്ട് മറച്ച്‌ കൈകളില്‍ പല നിറങ്ങളിലുള്ള തൂവാലകള്‍ കെട്ടിയാണ് പ്രതിഷേധക്കാര്‍ തെരുവു കീഴടക്കിയത്. ചിലിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വനിത കൂട്ടായ്മകള്‍ ചേര്‍ന്ന് മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും വിവേചനത്തിനുമെതിരെ വേദനയുണ്ടെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ലാസ് ടെസിസ് സംഘടന വക്താവ് പറഞ്ഞു. സൗത്ത് അമേരിക്കയില്‍ പീഡനം, കൊല,അതിക്രമം തുടങ്ങിയവയിലൂടെ ഒരു വര്‍ഷത്തിനിടെ 3,500 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി ലാറ്റിനമേരിക്കന്‍ സാമ്ബത്തിക കമ്മീഷന്‍ വ്യക്തമാക്കുന്നത്. മാസങ്ങളായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി സ്ത്രീകളും തെരുവില്‍ ഇറങ്ങിയത്.

Related News