Loading ...

Home National

പൗരത്വഭേദഗതി വില്ലനാകുന്നു; ഇന്ത്യന്‍ ശൈത്യകാല വിനോദസഞ്ചാരമേഖല തകര്‍ന്നു

ദില്ലി: ഇന്ത്യയില്‍ പൗരത്വഭേദഗതിക്ക് വിനോദസഞ്ചാരമേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് റിപ്പോര്‍ട്ട്. ശൈത്യകാല ടൂറിസം സീസണായ ഡിസംബര്‍ മുതലുള്ള മാസങ്ങളില്‍ വിദേശസഞ്ചാരികളുടെ വരവ് വന്‍തോതിലാണ് ഇടിഞ്ഞുതുടങ്ങിയിരിക്കുന്നത്. ആഭ്യന്തര വിനോദസഞ്ചാരത്തിന് വലിയ തിരിച്ചടിയാണ് ഇന്ത്യയില്‍ നേരിടുന്നതെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം. ഇന്ത്യയിലെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ശൈത്യകാല ടൂറിസം നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നടക്കുന്ന വന്‍ പ്രക്ഷോഭങ്ങള്‍ ശൈത്യകാല ടൂറിസത്തിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സീസണിലെ വിദേശനാണ്യവരുമാനവും കുത്തനെ ഇടിയാനാണ് സാധ്യതയെന്ന് വിനോദസഞ്ചാര ബിസിനസ് സംരംഭകര്‍ പറയുന്നു. രാജ്യത്തിനകത്തെ ടൂറിസം ഡെസ്റ്റിനേഷനുകള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നവര്‍ പോലും ഇപ്പോള്‍ വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര മാറ്റിയിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ജ്യോതി മായല്‍ അറിയിച്ചു.യുഎസ്,യുകെ,കാനഡ,ഓസ്‌ട്രേലിയ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച്‌ അതത് രാജ്യങ്ങള്‍ അപകട മുന്നറിയിപ്പ് നല്‍കിയതും ഈ മേഖലയ്ക്ക് വിനായാകുന്നു. വിന്റര്‍ സീസണിലാണ് ഇന്ത്യയിലെ വിനോദസഞ്ചാരമ ഖേലയുടെ വലിയൊരു വിഹിതം വരുമാനവും ലഭിക്കുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പൗരത്വഭേദഗതിയ്ക്ക് എതിരായി പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച്‌ അറിയാനായി വിദേശസഞ്ചാരികള്‍ അതത് ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടുകയാണെന്ന് അസോസിയേഷന്‍ പറയുന്നു. നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപകുതി തീരുമ്ബോള്‍ വിനോദസഞ്ചാരമേഖലയില്‍ നേരിയ വളര്‍ച്ച മാത്രമാണ് കണ്ടത്. 2018നെ അപേക്ഷിച്ച്‌ 2019ലെ ആദ്യ ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 52.66 ലക്ഷം പേരാണ് ഇന്ത്യയില്‍ അധികമായി എത്തിയത്. വെറും രണ്ട് ശതമാനം മാത്രമാണ് വളര്‍ച്ച.കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 7.7% വളര്‍ച്ച നേടിയിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിലെ ആദ്യപകുതി പിന്നിടുമ്ബോള്‍ 3.3% വളര്‍ച്ചയാണ് വിദേശനാണ്യ വരുമാനത്തില്‍ സംഭവിച്ചത്. എന്നാല്‍ നവംബര്‍മുതല്‍ ഇങ്ങോട്ട് ഇതും കുത്തനെ ഇടിഞ്ഞേക്കും. കഴിഞ്ഞ വര്‍ഷം ആദ്യ ആറുമാസം കൊണ്ട് വിദേശനാണ്യ വരുമാനത്തില്‍ 12.6% വളര്‍ച്ച നേടിയിരുന്നു.പ്രശ്‌നങ്ങളില്‍ അടിയന്തിരമായി ഇടപെടാന്‍ വിനോദസഞ്ചാരമേഖലിയലെ സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News