Loading ...

Home cinema

"ജെയിംസ്‌ ബോണ്ട്‌' നായിക ക്ലോദിന്‍ ഓഗര്‍ അന്തരിച്ചു

പാരീസ്‌: ഷോണ്‍ കോണെറിയുടെ നായികയായി 1965ലെ ജെയിംസ്‌ ബോണ്ട്‌ ചിത്രം തണ്ടര്‍ബോളില്‍ അഭിനയിച്ച ഫ്രഞ്ച്‌ അഭിനേത്രി ക്ലോദിന്‍ ഓഗര്‍ നിര്യാതയായി. 78 വയസ്സായിരുന്നു. 17ാം വയസ്സില്‍ മോഡലായി തൊഴില്‍ ജീവിതമാരംഭിച്ച ക്ലോദിന്‍ 58ല്‍ ലോകസുന്ദരി മത്സരത്തില്‍ ഫ്രാന്‍സിനെ പ്രതിനിധാനംചെയ്‌ത്‌ രണ്ടാം സ്ഥാനക്കാരിയായി. അതേവര്‍ഷം ക്രിസ്‌റ്റീന്‍ എന്ന ചിത്രത്തിലൂടെയാണ്‌ വെള്ളിത്തിരയിലെത്തിയത്‌. എന്നാല്‍, തണ്ടര്‍ബോളിലൂടെയാണ്‌ ലോകപ്രശസ്‌തയായത്‌. ബോണ്ട്‌ നായികയായ ആദ്യ ഫ്രഞ്ചുകാരിയാണ്‌. സംവിധായകന്‍ പിയറി ഗാസ്‌പാര്‍ദ്‌ ഹുയിത്തിനെ 59ല്‍ വിവാഹം കഴിച്ചെങ്കിലും വൈകാതെ പിരിഞ്ഞു. പിന്നീട്‌ ബ്രിട്ടീഷ്‌ ബിസിനസുകാരന്‍ പീറ്റര്‍ ബ്രെന്റിന്റെ ഭാര്യയായി.

Related News