Loading ...

Home International

ദൗത്യം പരാജയം: ബോയിംഗിന്‍റെ സ്റ്റാര്‍ ലൈനര്‍ ഭൂമിയില്‍ തിരിച്ചെത്തി

കേ​​പ് ക​​നാ​​വ​​റ​​ല്‍: രാ​​ജ്യാ​​ന്ത​​ര ബ​​ഹി​​രാ​​കാ​​ശ​​നി​​ല​​യ​​ത്തി​​ലെ അ​​ന്തേ​​വാ​​സി​​ക​​ള്‍​​ക്ക് ക്രി​​സ്മ​​സ് സ​​മ്മാ​​ന​​ങ്ങ​​ളും ഭ​​ക്ഷ​​ണ​​വും വ​​സ്ത്ര​​ങ്ങ​​ളു​​മാ​​യി ബോ​​യിം​​ഗ് ക​​ന്പ​​നി അ​​യ​​ച്ച സ്റ്റാ​​ര്‍ ലൈ​​ന​​ര്‍ പേ​​ട​​കം ഇ​​ന്ന​​ലെ ദൗ​​ത്യം പ​​രാ​​ജ​​യ​​പ്പെ​​ട്ട് ഭൂ​​മി​​യി​​ല്‍ തി​​രി​​ച്ചെ​​ത്തി. ബ​​ഹി​​രാ​​കാ​​ശ​​നി​​ല​​യ​​വു​​മാ​​യി പേ​​ട​​ക​​ത്തി​​നു സ​​ന്ധി​​ക്കാ​​നാ​​യി​​ല്ല. നാ​​സ​​യ്ക്കു​​വേ​​ണ്ടി ഭാ​​വി​​യി​​ല്‍ അ​​സ്ട്രോ​​നോ​​ട്ടു​​ക​​ളെ ബ​​ഹി​​രാ​​കാ​​ശ​​ത്തെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള ബോ​​യിം​​ഗി​​ന്‍റെ പ​​ദ്ധ​​തി ഇ​​തോ​​ടെ അ​​വ​​താ​​ള​​ത്തി​​ലാ​​വു​​മെ​​ന്നു ഭീ​​തി​​യു​​ണ്ട്. വെ​​ള്ളി​​യാ​​ഴ്ച കേ​​പ്ക​​നാ​​വ​​റി​​ല്‍ നി​​ന്നു പു​​റ​​പ്പെ​​ട്ട സ്റ്റാ​​ര്‍ ലൈ​​ന​​റി​​ല്‍ ആ​​ളു​​ക​​ളി​​ല്ലാ​​യി​​രു​​ന്നു. വി​​ക്ഷേ​​പ​​ണം വി​​ജ​​യ​​ക​​ര​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​തി​​ലെ ഇ​​ന്‍റേ​​ണ​​ല്‍ ക്ലോ​​ക്കി​​ന്‍റ ത​​ക​​രാ​​ര്‍ മൂ​​ല​​മാ​​ണ് നി​​ല​​യ​​വു​​മാ​​യി സ​​ന്ധി​​ക്കാ​​നാ​​വാ​​തെ പോ​​യ​​ത്. ഇ​​തെ​​ത്തു​​ട​​ര്‍​​ന്ന് ദൗ​​ത്യം ഉ​​പേ​​ക്ഷി​​ച്ചു, ന്യൂ​​മെ​​ക്സി​​ക്കോ​​യി​​ലെ മ​​രു​​ഭൂ​​മി​​യി​​ല്‍ സ്റ്റാ​​ര്‍ ലൈ​​ന​​ര്‍ വി​​ജ​​യ​​ക​​ര​​മാ​​യി ലാ​​ന്‍​​ഡ് ചെ​​യ്തെ​​ന്നു നാ​​സ അ​​റി​​യി​​ച്ചു.

Related News