Loading ...

Home Gulf

ഒ​മാ​നി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ​ത് 14.80 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ര്‍

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തെ വി​വി​ധ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍. 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 14.80 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​മാ​ര്‍​ഗം ഒ​മാ​നി​ലെ​ത്തി​യ​ത്.സു​ല്‍​ത്താ​നേ​റ്റി​ലെ മ​സ്‌​ക​ത്ത് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍, സ​ലാ​ല, സോ​ഹ​ര്‍, ദു​കം എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ നി​ന്നാ​യി നാ​ഷ​ന​ല്‍ സ​െന്‍റ​ര്‍ ഫോ​ര്‍ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ (എ​ന്‍.​സി.​എ​സ്.​ഐ) ശേ​ഖ​രി​ച്ച ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ണ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ടു. 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ മ​സ്‌​ക​ത്ത് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍, സ​ലാ​ല, സോ​ഹ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട​തും എ​ത്തി​ച്ചേ​ര്‍​ന്ന​തു​മാ​യ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 95,237 ക​ട​ന്നു.അ​തു​പോ​ലെ, 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ മ​സ്‌​ക​ത്ത് ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍, സ​ലാ​ല, സോ​ഹ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട​തും എ​ത്തി​ച്ചേ​ര്‍​ന്ന​തു​മാ​യ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 95,237 ക​ട​ന്നു​വെ​ന്ന് നാ​ഷ​ന​ല്‍ സ​െന്‍റ​ര്‍ ഫോ​ര്‍ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ (എ​ന്‍.​സി.​എ​സ്.​ഐ) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​സ്ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര എ​യ​ര്‍​പോ​ര്‍​ട്ടി​ലെ​ത്തി​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ 5.4 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ 13.38 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​യി. അ​തേ​സ​മ​യം, മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്​​ട്ര എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ക​യോ ആ​ഗ​മി​ക്കു​ക​യോ ചെ​യ്ത വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 0.9 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 98,144 വി​മാ​ന​ങ്ങ​ളാ​യി. 2018ല്‍ ​ഇ​തേ കാ​ല​യ​ള​വി​ല്‍ 99,035 വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വി​സ് ന​ട​ത്തി​യി​രു​ന്നു. ഇൗ ​വ​ര്‍​ഷം 10 മാ​സ കാ​ല​യ​ള​വി​ല്‍ മ​സ്‌​ക​ത്ത് എ​യ​ര്‍​പോ​ര്‍​ട്ടി​ലെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ളു​ടെ എ​ണ്ണം 89,365 ആ​യി​രു​ന്നു. ഇ​തു ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ലും ഏ​താ​ണ്ടു സ​മാ​ന​മാ​ണ്. അ​തേ​സ​മ​യം, മൊ​ത്തം അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ 6.3 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് 12.43 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രി​ലെ​ത്തി.6.19 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രു​ടെ വ​ര​വ്, 6.22 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രു​ടെ പു​റ​പ്പെ​ട​ല്‍, 22,291 യാ​ത്രാ​ഗ​താ​ഗ​തം എ​ന്നി​വ​യാ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, മ​സ്‌​ക​ത്ത് എ​യ​ര്‍​പോ​ര്‍​ട്ടി​ലെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍ 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ 9.2 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 8779 വി​മാ​ന​ങ്ങ​ളി​ല്‍ എ​ത്തി. 2018ലെ ​ഇ​തേ കാ​ല​യ​ള​വി​ലെ ക​ണ​ക്ക് പ്ര​കാ​രം 9,667 സ​ര്‍​വി​സു​ക​ളാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും 5.1 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 9,44,874 യാ​ത്ര​ക്കാ​രാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 9,95,485 യാ​ത്ര​ക്കാ​രാ​യി​രു​ന്നു. സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ 2.1 ശ​ത​മാ​നം കു​റ​ഞ്ഞ് 1.15 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​യി. 2018ലെ ​ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​ത് 1.17 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രാ​യി​രു​ന്നു. 2018 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 4.3 ശ​ത​മാ​നം കു​റ​ഞ്ഞ് 9998 ആ​യി. 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​നം വ​രെ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൊ​ത്തം അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 13.7 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് 4,120 ആ​യി. ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 13.8 ശ​ത​മാ​നം കു​റ​ഞ്ഞ് 5878 ആ​യി. മൊ​ത്തം അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 13.1 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 4,40,113 അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രാ​ണ് ഇ​തു​വ​ഴി യാ​ത്ര ന​ട​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 9.5 ശ​ത​മാ​നം കു​റ​ഞ്ഞ് 7,13,216ലെ​ത്തി. പ​ഠ​ന കാ​ല​യ​ള​വി​ല്‍, സോ​ഹ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 22.5 ശ​ത​മാ​നം ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി 2,27,506 യാ​ത്ര​ക്കാ​രാ​യി. 2018ല്‍ ​ഇ​തേ കാ​ല​യ​ള​വി​ല്‍ ഇ​ത് 2,93,606 യാ​ത്ര​ക്കാ​രാ​യി​രു​ന്നു. സോ​ഹ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൊ​ത്തം വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും 20.8 ശ​ത​മാ​നം കു​റ​ഞ്ഞു. 2018ല്‍ ​ഇ​തേ കാ​ല​യ​ള​വി​ലെ 38,758 യാ​ത്ര​ക്കാ​രെ അ​പേ​ക്ഷി​ച്ച്‌ ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 8.7 ശ​ത​മാ​നം വ​ര്‍​ധി​ച്ച്‌ 42,132 ആ​യി. 2019 ഒ​ക്ടോ​ബ​ര്‍ അ​വ​സാ​നം വ​രെ ദു​കം വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൊ​ത്തം വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 454 ആ​യി.2018 ഒ​ക്ടോ​ബ​റി​ലെ 513 വി​മാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ 11.5 ശ​ത​മാ​നം ഇ​ടി​വാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related News