Loading ...

Home Kerala

റേ​ഷ​ന്‍ വാ​ങ്ങാ​ത്ത മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 36,826 കു​ടും​ബ​ങ്ങ​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​മാ​സം തു​ട​ര്‍​ച്ച​യാ​യി റേ​ഷ​ന്‍ വാ​ങ്ങാ​ത്ത മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഡി​സം​ബ​ര്‍ 19വ​രെ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന 36,826 കു​ടും​ബ​ങ്ങ​ളെ​യും (ഏ​ക​ദേ​ശം 18 ല​ക്ഷ​ത്തോ​ളം പേ​രെ) പൊ​തു​വി​ഭാ​ഗം (സ​ബ്സി​ഡി) വി​ഭാ​ഗ​ത്തി​ല്‍ (നീ​ല കാ​ര്‍​ഡ്) ഉ​ള്‍​പ്പെ​ട്ട 2258 പേ​രെ​യും പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഇ​ങ്ങ​നെ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​ക്ക് പു​റ​ത്താ​യ​ത് -5881 പേ​ര്‍. തൊ​ട്ടു​പി​ന്നി​ല്‍ എ​റ​ണാ​കു​ള​മാ​ണ് -4588. കു​റ​വ്​ വ​യ​നാ​ടും -737.ഏ​റ്റ​വും കൂ​ടു​ത​ല്‍ നീ​ല കാ​ര്‍​ഡു​കാ​ര്‍ പു​റ​ത്താ​യ​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലാ​ണ് -656 പേ​ര്‍, ഇ​ടു​ക്കി​യി​ല്‍ 606ഉം ​മ​ല​പ്പു​റ​ത്ത് 513 പേ​രും ഇ​ത്ത​ര​ത്തി​ല്‍ പു​റ​ത്താ​യി. പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് പ​ക​രം മ​റ്റ് കാ​ര്‍​ഡു​ട​മ​ക​ളെ മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടിയും പു​രോ​ഗ​മി​ക്കു​ന്നുണ്ട്. ക​ട​യി​ല്‍ പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം പ​ക​ര​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ അ​റി​യി​ച്ചു. ഇ​തി​ന്​ പ്രോ​ക്സി സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തിയിട്ടുണ്ട്.പ​ക​ര​ക്കാ​ര​നാ​യി നി​ശ്ച​യി​ക്കു​ന്ന​യാ​ള്‍ അ​തേ റേ​ഷ​ന്‍​ക​ട​യി​ലെ കാ​ര്‍​ഡ് ഉ​ട​മ ആ​യി​രി​ക്ക​ണം. ഇ​തി​നാ​യി ഇ​യാ​ളു​ടെ പേ​ര്, ആ​ധാ​ര്‍, മൊ​ബൈ​ല്‍ ന​മ്ബ​ര്‍ എ​ന്നി​വ സ​ഹി​തം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​ക​ണം. സം​സ്ഥാ​ന​ത്ത് 2018 മേ​യി​ല്‍ ഇ-​പോ​സ് മെ​ഷീ​ന്‍ വ​ഴി റേ​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച ശേ​ഷം ഒ​രു മാ​സ​ത്തെ ശ​രാ​ശ​രി റേ​ഷ​ന്‍ വി​ത​ര​ണം 86.94 ശ​ത​മാ​ന​മാ​ണ്. 2018ലെ ​പ്ര​ള​യ​കാ​ല​ത്ത് മാ​ത്ര​മാ​ണ് ഇ​ത്​ 90 ശ​ത​മാ​നം ക​ട​ന്ന​ത്. പൊ​തു​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 70,000ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ നി​ല​വി​ല്‍ റേ​ഷ​ന്‍ വാ​ങ്ങാ​ത്ത​വ​രാ​ണ്. ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ര്‍ പോ​ലും റേ​ഷ​ന്‍ വി​ഹി​തം പാ​ഴാ​ക്കു​ന്ന​ത് ഭാ​വി​യി​ല്‍ കേ​ന്ദ്ര വി​ഹി​ത​ത്തി​ല്‍ കു​റ​വ് വ​രു​ത്തു​മെ​ന്ന ആ​ശ​ങ്ക സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നു​ണ്ട്.

Related News