Loading ...

Home Education

ഐ.എച്ച്‌.ആര്‍.ഡി കോഴ്‌സുകളില്‍ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനിയറിംങ് (പി.ജി.ഡി.എ.ഇ) കോഴ്‌സുകള്‍ക്ക് ബിരുദമാണ് യോഗ്യത. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍(പി.ജി.ഡി.ഇ.ഡി), എം.ടെക്/ബി.ടെക്/എം.എസ്സ്‌സി വിജയിച്ചിരിക്കണം. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) കോഴ്‌സിന് അപേക്ഷിക്കാം, ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍(ഡി.ഡി.റ്റി.ഒ.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(സി.സി.എല്‍.ഐ.എസ്) കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. ബിരുദധാരികള്‍ക്ക് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റിന്(ഡി.എല്‍.എസ്സ്.എം) അപേക്ഷിക്കാം. ഡിസംബര്‍ 30നകം അപേക്ഷ നല്‍കണം. ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി, മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം സ്ഥാപനമേധാവിക്ക് നല്‍കണം.

Related News