Loading ...

Home International

ഗൂഗിളിന് കോടിക്കണക്കിന് രൂപ പിഴ ചുമത്തി

പാരീസ് : ഗൂഗിളിന് കോടിക്കണക്കിന് രൂപ പിഴ. ഫ്രാന്‍സിലെ കോംപിറ്റീഷന്‍ അതോറിറ്റിയാണ് 150 ദശലക്ഷം യൂറോ(ഏകദേശം 1185.64 കോടി രൂപ) പിഴ ചുമത്തിയത്. സേര്‍ച്ച്‌ എഞ്ചിനുകളില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ കമ്ബനിയായ ഗൂഗിള്‍ തങ്ങളുടെ മേധാവിത്തം ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അതോറിറ്റിയുടെ നടപടി. വെബ് സേര്‍ച്ചുകളുമായി ബന്ധിപ്പിച്ച്‌ പരസ്യം പ്രചരിപ്പിച്ചതാണ് ഇതിന് കാരണം. അതിനാല്‍ ഗൂഗിള്‍ ആഡ്‌സ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു. ഗൂഗിള്‍ ആഡ്‌സ് ഉപയോഗിക്കുന്ന വ്യവസ്ഥകള്‍ സങ്കീര്‍ണ്ണവും മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്നും അതോറിറ്റി വിധിയില്‍ പറയുന്നു. ഗൂഗിളിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സ്വീകരിച്ച അവസാനത്തെ നിയമ നടപടിയാണിത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള സെര്‍ച്ച്‌ എന്‍ജിനാണ് ഗൂഗിള്‍ ഡോട് കോം. മറ്റ് സംരഭങ്ങളായ യൂട്യൂബ്, ബ്ലോഗര്‍,ജിമെയില്‍ തുടങ്ങിയവയും ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള ആദ്യ നൂറ് വെബ്സൈറ്റുകളില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്‍റെ സിഇഒയായി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചൈ അടുത്തിടെയാണ് ചുമതലയേറ്റത്. ലാറി പേജും സെര്‍ജി ബ്രിന്നും യ ആല്‍ഫബെറ്റില്‍ നിന്നും പടിയിറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

Related News