Loading ...

Home USA

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫോസില്‍ വനം ന്യൂയോര്‍ക്കിലെ ഒരു കരിങ്കല്‍ ക്വാറിയില്‍

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫോസില്‍ വനം ന്യൂയോര്‍ക്കിലെ ഒരു കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തി. അതോടെ ഭൂമിയില്‍ മരങ്ങള്‍ രൂപപ്പെട്ടതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഈ കണ്ടെത്തല്‍ പ്രയോജനപ്പെടുമെന്ന വിശ്വാസത്തിലാണ് ശാസ്ത്ര ലോകം. കെയ്റോ പട്ടണത്തിലാണ് ഈ വനം സ്ഥിതിചെയ്യുന്നത്. ന്യൂയോര്‍ക്കിലും പെന്‍‌സില്‍‌വാനിയയിലുമായി വ്യാപിച്ചു കിടക്കുന്ന വനത്തിന് 386 മില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ലോകത്ത് ഇതുവരെ ആകെ മൂന്ന് ഫോസില്‍ വനങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടൊള്ളൂ. ന്യൂയോര്‍ക്കില്‍ തന്നെയുള്ള ഗില്‍ബോവ ഫോസില്‍ വനത്തേക്കാള്‍ 3 മില്യണ്‍ വര്‍ഷം കൂടുതല്‍ പഴമുള്ളതാണ്‌ പുതുതായി കണ്ടെത്തിയ ഫോസില്‍ വനം എന്ന് ഗവേഷകര്‍ പറയുന്നു. 'വളരെ അപൂര്‍വ്വമായി മാത്രമേ ഫോസില്‍ വനങ്ങള്‍ കാണാറുള്ളൂ എന്നും, അന്തരീക്ഷത്തില്‍ നിന്ന് മരങ്ങള്‍ എങ്ങനെയാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നത് എന്നതിലേക്ക് വെളിച്ചം വീശാന്‍ ആദ്യകാല വനങ്ങളും പരിസ്ഥിതിയും ആവാസ വ്യവസ്ഥകളും സഹായകരമാകുമെന്നും' കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എര്‍ത്ത് ആന്‍ഡ് ഓഷ്യന്‍ സയന്‍സസില്‍ നിന്നുള്ള ഗവേഷകനായ ക്രിസ് ബെറി പറയുന്നു. ഫോസില്‍ വനങ്ങളെല്ലാം വളരെ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഉണ്ടായിരുന്ന മരങ്ങളെ കുറിച്ച്‌ ഇപ്പോഴും ആധുനിക മനുഷ്യന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ക്ലോഡോക്സിലോപ്സിഡ് എന്നു വിളിക്കപ്പെടുന്ന മരങ്ങളുടെ ഫോസിലുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 10 മീറ്റര്‍ വരെ ഉയരമുണ്ടാകാറുള്ള ഇത്തരം മരങ്ങള്‍ക്ക് ഇലകള്‍ ഇല്ല. ചെറിയ ചില്ലകളും റിബണ്‍ പോലുള്ള വേരുകളുമാണ്‌ മറ്റൊരു സവിശേഷത. ആര്‍ക്കിയോപ്റ്റെറിസ് എന്നറിയപ്പെടുന്ന പൈന്‍ മരങ്ങള്‍ പോലുള്ള മറ്റൊരു വൃക്ഷത്തിന്റെ ഫോസിലുകളും കെയ്റോയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാലത്ത് കാണപ്പെടുന്ന മരങ്ങള്‍ക്കുള്ളതിനെക്കാള്‍ വളരെ വലിയ വേരുകളാണ് ആര്‍ക്കിയോപ്റ്റെറിസിന്റെ പ്രത്യേകത.

Related News