Loading ...

Home National

ആധാര്‍ കാര്‍ഡ്: ഇനി സംശയങ്ങള്‍ക്ക് UIDAI ഉടനടി മറുപടി നല്‍കും

ഇന്ത്യാക്കാരെ സംബന്ധിച്ച്‌ ജീവിതത്തിലെ അവിഭാജ്യ ഘടകമായി ആധാര്‍ കാര്‍ഡ് മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ആധാറുമായി ബന്ധപ്പെട്ട സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിരവധി കേള്‍ക്കാം. ഈ പശ്ചാത്തലത്തില്‍ പുതിയ ട്വിറ്റര്‍ ഹെല്‍പ്പ്ലൈനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ കാര്‍ഡിന് പുതുതായി അപേക്ഷിക്കാന്‍, കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താന്‍, ഫോട്ടോ/മൊബൈല്‍ നമ്ബര്‍ മാറ്റാന്‍, വിലാസം മാറ്റാന്‍ തുടങ്ങിയ സംശയങ്ങള്‍ക്കെല്ലാം യുഐ‌ഡിഎ‌ഐ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്വിറ്റര്‍ ഹെല്‍പ്പ് ലൈനുകള്‍ വഴി ഉത്തരം തേടാം. @UIDAI എന്ന ട്വിറ്റര്‍ അക്കൌണ്ട് മുഖേന ആധാറുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകളും സുപ്രധാന അറിയിപ്പുകളും കേന്ദ്രം അതിവേഗം ജനങ്ങളിലെത്തിക്കും. ആധാര്‍ സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും ട്വിറ്ററില്‍ കൃത്യമായ മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥരെ അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. @Aadhaar_Care എന്ന ഹാന്‍ഡില്‍ ടാഗ് ചെയ്തു വേണം ചോദ്യങ്ങള്‍ ഉന്നയിക്കാന്‍. ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ, ഓണ്‍ലൈനായി ആധാര്‍ കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് തുടങ്ങി എല്ലാ ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കും.

Related News