Loading ...

Home Kerala

തോമസ് ചാണ്ടി എംഎല്‍എ അന്തരിച്ചു

തിരുവനന്തപുരം: എൻ സി പി നേതാവും മുൻ മന്ത്രിയുമായ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി(72) അന്തരിച്ചു. എറണാകുളത്തെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. പി​ണ​റാ​യി വി​ജ​യ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് ഭൂ​മി​വി​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നിലവിൽ എൻ സി പി സംസ്ഥാന അധ്യക്ഷനാണ് . അർബുദ ബാധയെ തുടർന്ന് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ചികിൽസയിലായിരുന്നു . ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. കുട്ടനാടിനെ പ്രതിനിധീകരിച്ച് മൂന്ന് പ്രാവശ്യം നിയമസഭയിലെത്തിയ വ്യക്തിയാണ് തോമസ് ചാണ്ടി. കോൺഗ്രസിൽ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എൻസിപിയിലേക്ക് മാറുകയായിരുന്നു.





Related News