Loading ...

Home Europe

പോളണ്ടുകാര്‍ക്കും മലയാളികള്‍ക്കും ഇനി ഒരു നിയമം;ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനിലേക്കുള്ള വിസ നിയമങ്ങള്‍ മാറുന്നത് എങ്ങനെയെന്നറിയാം

ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ബ്രിട്ടനില്‍ അടിമുടി മാറിമറിയാന്‍ പോകുന്നത് കുടിയേറ്റ നിയമങ്ങളാണ്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍പ്പെട്ടവര്‍ സ്വതന്ത്രരായി ബ്രിട്ടനില്‍ സഞ്ചരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബ്രെക്‌സിറ്റോടെ അവസാനിക്കും. ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന് കൂടുതല്‍ നിയന്ത്രണം വരുത്തുന്നതോടെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാരും ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെപ്പോലെയാകും പരിഗണിക്കപ്പെടുക. ഫലത്തില്‍, ഒരു ജോലിക്കായി വിസയ്ക്ക് അപേഷിക്കുബോൾ മലയാളിയും പോളണ്ടുകാരനും ഒരുപോലെ പരിഗണിക്കപ്പെടുന്ന അവസ്ഥവരും. ഓസ്‌ട്രേലിയന്‍ മാതൃകയില്‍ പോയിന്റ് അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റനിയമം നടപ്പിലാക്കുമെന്നാണ് ബോറിസ് പ്രഖ്യാപിച്ചിട്ടുള്ളത്. ബ്രിട്ടനാവശ്യമായ വിദഗ്ധ തൊഴിലാളികളെമാത്രം കുടിയേറാന്‍ അനുവദിക്കുകയാണ് അതിലൂടെ ലക്ഷ്യമിടുന്നത്. 2021 അവസാനത്തോടെ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകും. അതിനുശേഷമാകും ഈ രീതിയിലുള്ള കുടിയേറ്റനിയമം നടപ്പിലാകുക. അതിര്‍ത്തികളില്‍ ബ്രിട്ടന് പൂര്‍ണ നിയന്ത്രണമുള്ള നിലയിലാകും നിയമനിര്‍മ്മാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള യൂറോപ്യന്‍ യൂണിയന്‍ സഞ്ചാര സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നതിനും ഓസ്‌ട്രേലിയന്‍ മാതൃകയിലുള്ള പോയിന്റ് അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റം നടപ്പിലാക്കുന്നതിനുമായി പുതിയ നിയമം പാര്‍ലമെന്റില്‍ ബോറിസ് അവതരിപ്പിക്കും. ഇമിഗ്രേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി കോര്‍ഡിനേഷന്‍ (യൂറോപ്യന്‍ യൂമിയന്‍ വിത്ത്‌ഡ്രോവല്‍) ബില്ലാണ് സര്‍ക്കാരിന് പുതിയ നയങ്ങള്‍ നടപ്പാക്കാന്‍ അനുവാദം നല്‍കുക. ബ്രെക്‌സിറ്റിന് തൊട്ടുപിന്നാലെ ഇത് പാര്‍ലമെന്റിന്റെ പരിഗണനയ്ക്കുവരുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ പ്രത്യേക പരീക്ഷയോ പരിശോധനയോ ഇല്ലാതെതന്നെ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ബ്രിട്ടനിലെത്താനും ജോലി ചെയ്യാനും സാധിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കുന്നതിനാണ് പുതിയ ബില്‍. പിന്നീട യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള അതേ നിയമപരിരക്ഷ മാത്രമേ കുടിയേറ്റകാര്യത്തിലുണ്ടാകൂ. ബ്രിട്ടനിലേക്ക് കുടിയേറുന്ന എല്ലാവര്‍ക്കും ബാധകമായ ഏകീകൃത കുടിയേറ്റ നിയമം ആഗോളാടിസ്ഥാനത്തില്‍ രൂപീകരിക്കാന്‍ ഇതോടെ ബ്രിട്ടീഷ് സര്‍ക്കാരിന് സാധിക്കും. ബ്രിട്ടനിലേക്ക് കുടിയേറാനാഗ്രഹിക്കുന്നവരെ അവരുടെ വൈദഗ്ധ്യത്തിന്റെയും അവര്‍ ബ്രിട്ടീഷ് സമൂഹത്തിന് നല്‍കാന്‍ പോകുന്ന സംഭാവനകളുടെയും അടിസ്ഥാനത്തില്‍ പോയിന്റ് നല്‍കി പരിഗണിക്കുന്നതാണ് പുതിയ നിയമം. നിലവില്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള കുടിയേറ്റക്കാര്‍ക്ക് സമാനമായൊരു പോയിന്റ് സംവിധാനം 2010 മുതല്‍ നിലവിലുണ്ട്. എന്നാല്‍, യൂറോപ്യന്‍ യൂണിയനകത്തുള്ള പൗരന്മാര്‍ക്ക് നിയമം ബാധകമമല്ലായിരുന്നു. ആളുകളുടെ വൈദഗ്ധ്യം, പ്രായം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ പോയിന്റ് സിസ്റ്റം നിലനില്‍ക്കുന്നത്. 60 പോയിന്റാണ് ഒരാള്‍ക്ക് വിസ ലഭിക്കുന്നതാനിയാ ആവശ്യമുള്ളത്. എല്ലാ അപേക്ഷകരും 50 വയസ്സില്‍ത്താഴെ പ്രായമുള്ളവരായിരിക്കണം. ചെറുപ്പക്കാരായ അപേക്ഷകര്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 30 പോയന്റ് സ്വാഭാവികമായും ലഭിക്കും. അമ്ബത് വയസ്സിനോട് അടുത്തവര്‍ക്ക് പൂജ്യം പോയന്റായിരിക്കും ലഭിക്കുക. അവരുടെ കുടിയേറ്റം കുറച്ച്‌ ദുഷ്‌കരമാക്കുന്നതിനാണത്. തൃപ്തികരമായ രീതിയില്‍ ഇംഗ്ലീഷ് വായിക്കാനും എഴുതാനും മനസ്സിലാക്കാനും കഴിയുകയെന്നതാണ് മറ്റൊരു നിബന്ധന. ഭാഷാപ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിലും പോയിന്റുകളില്‍ വ്യത്യാസം വരും. തൊഴില്‍ വൈദഗ്ധ്യത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും പരിചയസമ്ബത്തിന്റെയും അടിസ്ഥാനത്തില്‍ പോയന്റുകള്‍ മാറും. അതനുസരിച്ച്‌ വിസ സാധ്യതകള്‍ കൂടുകയും കുറയുകയും ചെയ്യും. സമാനമായ നിബന്ധനകളാണ് ബ്രിട്ടനിലും നടപ്പിലാക്കാനുദ്ദേശിക്കുന്നത്.

Related News