Loading ...

Home Business

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ആഗോള ശുഭസൂചകങ്ങള് രാജ്യത്തെ ഓഹരി വിപണി നേട്ടമാക്കി. യുഎസില്നിന്നുള്ള കൂടുതല് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന തീരുവ ഒഴിവാക്കിയത് വിപണിയില് പ്രതിഫലിച്ചു.ദിനവ്യാപാരത്തിനിടെ ബിഎസ്‌ഇ സെന്സെക്സ് 41,698.43 എന്ന പുതിയ ഉയരം കുറിച്ചു. ഒടുവില് 41,673.92 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 115.35 പോയന്റാണ് നേട്ടം. യെസ് ബാങ്ക്, ടിസിഎസ്, ഭാരതി എയര്ടെല്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള് 2.6 ശതമാനം മുതല് 6.4ശതമാനംവരെ നേട്ടമുണ്ടാക്കി. വേദാന്ത, എച്ച്‌ഡിഎഫ്സി, സണ്ഫാര്മ, ഇന്ഡസിന്ഡ് ബാങ്ക് തുടങ്ങിയ ഓഹരികളും മികവുപുലര്‍ത്തി. 38.15 പോയന്റ് നേട്ടത്തില് 12,259.80 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. നിഫ്റ്റി ഒരുവേള 12,268.35 പോയന്റിലേയ്ക്ക് ഉയര്ന്നിരുന്നു. നിഫ്റ്റിയില് വാഹന സൂചികയാണ് തിളങ്ങിയത്. മിഡ്ക്യാപ്, സ്മോള് ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐടിസി, എല്‌ആന്ഡ്ടി, ബജാജ് ഫിനാന്സ്, ടെക് മഹീന്ദ്ര, പവര്ഗ്രിഡ്, സണ്ഫാര്മ, എച്ച്‌ഡിഎഫ്സി, വേദാന്ത തുടങ്ങിയ ഓഹരികള് നഷ്ടത്തിലുമായിരുന്നു.

Related News