Loading ...

Home Kerala

കേരളാ പൊലീസിന് പട്രോളിങ്ങിനായി 14 വൈദ്യുത കാറുകള്‍ നിരത്തിലിറക്കും

വാഹന പരിശോധനയ്ക്ക് 14 വൈദ്യുത കാറുകള്‍ പട്രോളിങ്ങിനായി നിരത്തിലിറങ്ങുകയാണ്. മോട്ടോര്‍ വാഹനവകുപ്പാണ് വാഹനം ഇറക്കുന്നത്‌. ഒരു മാസത്തിനുള്ളില്‍ വൈദ്യുത കാറുകള്‍ സേഫ് കേരള സ്‌ക്വാഡിന് കൈമാറുന്നതായിരിക്കും. നേരത്തെ വാഹന പരിശോധനയ്ക്ക് വൈദ്യുതവാഹനങ്ങള്‍ വാടകയ്ക്കെടുക്കാനായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. 14 കാറുകള്‍ക്കും വേണ്ട ചാര്‍ജിങ് സെന്ററുകള്‍ സജ്ജീകരിക്കുക വാഹനനിര്‍മാണ കമ്ബനികള്‍ തന്നെയാണ്. സേഫ് കേരള സ്‌ക്വാഡിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമുകളിലായിരിക്കും ഇവ വിന്യസിക്കുക എന്നാണ് റിപ്പോര്‍ട്ട്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ അതിന്റെ 10 ശതമാനം വൈദ്യുത വാഹനങ്ങളാകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വൈദ്യുത വാഹന നയത്തിന്റെ ഭാഗമായണ് ഈ തീരുമാനം.

Related News