Loading ...

Home International

ലോകമഹായുദ്ധങ്ങള്‍ കണ്ട ദീര്‍ഘായുസ്സുകാര്‍; കടലിലുണ്ട് മൂന്നു നൂറ്റാണ്ട് പ്രായമുള്ള ഭീമാകാരന്മാര്‍

1914ല്‍ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധവും 1939 മുതല്‍ 1945 വരെ നീണ്ട രണ്ടാം ലോകമഹായുദ്ധവും കരയില്‍ നടക്കുമ്ബോള്‍ കടലിലുണ്ടായിരുന്ന ചിലജീവികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ?എന്നാല്‍ സംഗതി സത്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമാകുംമുന്നേ ജനിക്കുകയും ഇപ്പോഴും കൂളായി ജിവിക്കുകയും ചെയ്യുന്ന ചില വിലിയ ജീവികള്‍ നമ്മുടെ കടലിലുണ്ട്. ബോഹെഡ് തിമിംഗലങ്ങ (Bowheadwhales) ളാണ് ഈ 'ദീര്‍ഘായുസ്സുകാര്‍'. ജീവികളുടെ ഡി.എന്‍.എ. പരിശോധിച്ച്‌ അവയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന സാങ്കേതികവിദ്യവഴിയാണ് ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ്സ് ഗവേഷകര്‍ കണക്കാക്കിയത്. പുതിയപഠനങ്ങള്‍ അനുസരിച്ച്‌ 286 വയസ്സാണ്ഇവയുടെ ആയുസ്സ്. ബോഹെഡ് തിമിംഗലങ്ങള്‍200 വര്‍ഷംവരെ ജീവിക്കുമെന്നാണ് നേരത്തെ വിശ്വസിച്ചിരുന്നത്. ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ പഠനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. 'ജനിതക ഘടികാര'ത്തിലൂടെ മൃഗങ്ങളുടെ ആയുസ്സ്കണക്കാക്കുകയാണ് അവര്‍ ചെയ്തത്. അവരുടെ നിഗമനങ്ങള്‍ അനുസരിച്ച്‌ ആര്‍ട്ടിക് മേഖലയില്‍ കണ്ടെത്തിയ 211 വര്‍ഷം പ്രായമുള്ള ബോഹെഡ് തിമിംഗലത്തിന് 60 വര്‍ഷം കൂടി ജീവിക്കാന്‍ കഴിയും.തിമിംഗലത്തിന്റെ കണ്ണില്‍ നിന്നും ശേഖരിച്ച ദ്രവത്തില്‍ നിന്നെടുത്ത അമിനോ ആസിഡിലൂടെയാണ് അവര്‍ തിമിംഗലത്തിന്റെ പ്രായം കണക്കാക്കിയത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ തിമിംഗലത്തിന്റെ യഥാര്‍ഥ ആയുസ്സ്കണ്ടെത്തുന്നതില്‍ വിജയിച്ചത്. ഡിഎന്‍എ ഉപയോഗിച്ച്‌ ജീവികളുടെ പ്രായം കണക്കാക്കുന്ന പുതിയ രീതി മീഥൈലേഷന്‍ (Methylation)എന്നാണ് അറിയപ്പെടുന്നത്. ആര്‍ട്ടിക് പ്രദേശത്താണ് ബോഹെഡ് തിമിംഗലങ്ങളുടെ വാസം. ശരാശരി 15 മുതല്‍ 18 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. ചിലത് 20 മീറ്റര്‍വരെ നീളം വെക്കുന്നു. ലോകത്തിലെ ഏതൊരു മൃഗത്തിന്റേതിനേക്കാളുംവലിയ വായയാണ് ഇവയുടെ മറ്റൊരു സവിശേഷത. 1966ന് ശേഷം ഇവയുടെ സംഖ്യ ഗണ്യമായി കുറഞ്ഞു. അഞ്ച് വിഭാഗത്തില്‍ മൂന്നെണ്ണം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്.ബോഹെഡ് തിമിംഗലങ്ങള്‍ക്ക് മൂന്ന് നൂറ്റാണ്ടുകളോളം ജീവിക്കാന്‍ കഴിയും എന്നാണ് പുതിയ നിഗമനമെങ്കിലും ഇതുവരെ ഇത്രയും പ്രായമുള്ള തിമിംഗലങ്ങളെ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. പല ജീവികളേയും വംശനാശത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകരമാകുമെന്നാണ് ഗവേഷകരുടെ നിഗമനം. നാല്‍പ്പത്തി രണ്ടോളംകടല്‍ ജീവികളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

Related News