Loading ...

Home Gulf

അബൂദബിയില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

അബൂദബിയില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ചു. ഈമാസം 22ന് മുമ്ബ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും. മൂന്ന് മാസത്തേക്ക് ബ്ലാക്ക് പോയന്റ് സംവിധാനത്തിലും വാഹനം പിടിച്ചെടുക്കുന്ന ശിക്ഷയിലും ഇളവുണ്ടാകും. ഈ മാസം 22 ന് ശേഷമുള്ള പിഴകള്‍ നേരത്തേ അടച്ചുതീര്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കും. 60 ദിവസത്തിനുള്ളില്‍ പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനം ഇളവുണ്ടാകും. 60 ദിവസത്തിന് ശേഷം പിഴയടച്ചാല്‍ 25 ശതമാനം ഇളവുണ്ടാകുമെന്നും അബൂദബി പൊലീസ് കാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലാഫ് അല്‍മസ്റൂഇ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related News