Loading ...

Home cinema

മമ്മൂട്ടി ചരിത്ര പുരുഷനായെത്തിയ 'മാമാങ്കം' ചരിത്രം കുറിച്ച്‌ ചൈനയിലേക്ക്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം തിയേറ്ററുകളില്‍ ഇപ്പോഴും മികച്ച രീതിയില്‍ മുന്നേറുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ മാമാങ്കം ഇപ്പോള്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം അധികം വൈകാതെ തന്നെ ചൈനയിലും റിലീസ് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഹോങ്കോങ്ങില്‍ നിന്നുള്ള 12 പേരുള്ള സംഘം ഈ ചിത്രം കണ്ടുവെന്നും അവര്‍ക്കു മാമാങ്കം ഒരുപാട് ഇഷ്ട്ടപെട്ടുവെന്നും പറഞ്ഞുവെന്ന് സംവിധായകന്‍ പദ്മകുമാര്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ അറിയിച്ചു. ചിത്രത്തിന്റെ മുടക്കു മുതലിനേക്കാള്‍ വലിയ തുകയാണ് അവര്‍ ഇതിന്റെ ചൈന റിലീസ് റൈറ്റ്‌സ് ആയി ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

Related News