Loading ...

Home Education

പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം, ഉത്തര്‍പ്രദേശ് ഏറ്റവും പിന്നില്‍

പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കേരളം ഏറ്റവും മുന്നില്‍. കേന്ദ്ര സര്‍ക്കാറിന്‍്റെ കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്ക്‌സ് ആന്റ് പ്രോഗ്രം ഇംപ്ലിമെന്റേഷന്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഏറ്റവും പിറകില്‍ ഉത്തര്‍പ്രദേശാണ്.
സര്‍വെ പ്രകാരം കേരളത്തിലെ 99.5 പെണ്‍കുട്ടികളും പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരളത്തിലെ പ്രീ പ്രൈമറി വിഭാഗത്തില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളും പെണ്‍കുട്ടികളാണ്. ദേശീയ തലത്തില്‍ പ്രീ പ്രൈമറി തലത്തില്‍ പെണ്‍കുട്ടികളുടെ ശതമാനം കേവലം 32.1% മാത്രമാണ്. പ്ലസ് ടുവില്‍ കേരളത്തില്‍ 99.5 ആണെങ്കില്‍ ദേശീയ ശരാശരി 77.5 ശതമാനമാണ്. പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് പ്രീ പ്രൈമറി തലത്തില്‍ 50 ശതമാനത്തിലേറെ പെണ്‍കുട്ടികളുള്ള രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍. പ്ലസ് ടു തലത്തില്‍ കേരളത്തിന് തൊട്ടുപിറകില്‍ ഹിമാചല്‍ പ്രദേശാണ്. 94.4 ശതമാനം പെണ്‍കുട്ടികള്‍ ഇവിടെ പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. തമിഴനാട്,തെലങ്കാന, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലും 90 ശതമാനത്തിലേറെ പെണ്‍കുട്ടികള്‍ പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നു. 75-മത് നാഷണല്‍ സാംപിള്‍ സര്‍വെയുടെ ഭാഗമായാണ് സര്‍വെ നടത്തിയത്. മൂന്ന് മുതല്‍ 35 വരെ വയസ്സുള്ളവരില്‍ എത്രപേര്‍ വിദ്യാഭ്യാസം നേടുന്നു, ഓരോ കുടുംബവും വിദ്യാഭ്യാസത്തിന് എത്ര തുക ചിലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍വെയുടെ ഭാഗമായി അന്വേഷിച്ചത്.

Related News