Loading ...

Home National

ശശി തരൂരിനും മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ന്യൂഡല്‍ഹി: എഴുത്തുകാരനും എം.പിയുമായ ശശി തരൂരിനും കവി വി. മധുസൂദനന്‍ നായര്‍ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ഇരുളടഞ്ഞ കാലം (An Era Of Darkness) എന്ന പുസ്തകമാണ് ശശി തരൂരിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 'അച്ഛന്‍ പിറന്ന വീട്' എന്ന കവിതക്കാണ് മധുസൂദനന്‍ നായര്‍ക്ക് പുരസ്കാരം ലഭിച്ചത്. ബ്രിട്ടീഷ് കോളോണിയലിസത്തിന്‍റെ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്‍റെ ഇരുളടഞ്ഞ കാലം. ഒരു കാലത്ത് ലോകസമ്ബദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയില്‍ മറ്റേതിനോടും കിടപിടിക്കത്തക്ക സാംസ്‌കാരിക, സാമൂഹിക, വ്യാവസായിക, വാണിജ്യ പുരോഗതികള്‍ നേടിയിരുന്നതുമായ ഒരു സമൂഹത്തിന്‍റെ തകര്‍ച്ചക്ക് ബ്രിട്ടീഷ് ഭരണം കാരണമായതെങ്ങനെ എന്നാണ് ഈ കൃതി ചര്‍ച്ച ചെയ്യുന്നത്.

Related News