Loading ...

Home National

ഈ വര്‍ഷം രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയത് 93 തവണ; വിലക്കാത്ത സംസ്ഥാനങ്ങളില്‍ കേരളവും

ഡല്‍ഹി :∙കഴിഞ്ഞ 7 വര്‍ഷത്തിനിടെ രാജ്യത്തു വിവിധ ഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത് 365 തവണ. ഇതില്‍ പകുതിയും ജമ്മു കശ്മീരില്‍. 2016 മുതലാണ് ഇന്റര്‍നെറ്റ് വിലക്കുകളുടെ എണ്ണം വര്‍ധിച്ചത്. വിലക്ക് നിരീക്ഷിക്കുന്ന സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്ററിന്റെ കണക്കുപ്രകാരം ഈ വര്‍ഷം മാത്രം ഇന്റര്‍നെറ്റ് വിലക്കുണ്ടായത് 93 തവണ. കഴിഞ്ഞ ഒരു മാസത്തിനിടെ 8 സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലും ഒരു തവണയെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ അധികാരികള്‍ കൈവയ്ക്കാത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഒരു തവണ മാത്രമാണ് ഇന്റര്‍നെറ്റ് വിലക്കുണ്ടായത്.
ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് വിലക്ക് 136 ദിവസം (ഓഗസ്റ്റ് 4 മുതല്‍ ഇപ്പോഴും) - ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതുമായി ബന്ധപ്പെട്ട നിരോധനം. 133 ദിവസം (2016 ജൂലൈ 8 മുതല്‍ നവംബര്‍ 19 വരെ)- കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതുമായി ബന്ധപ്പെട്ട്. 100 ദിവസം (2017 ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ 25 വരെ)- പ്രത്യേക ഗൂര്‍ഖാലാന്‍ഡിനു വേണ്ടി ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നടന്ന അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട്.

Related News