Loading ...

Home health

കാന്‍സര്‍ സാധ്യത കൂട്ടുന്ന ഭക്ഷണവും കുറക്കുന്ന ഭക്ഷണവും ഏതെന്ന് അറിയാം

ക്യാന്‍സറെന്നുകേട്ടാലേ ഭയമാണ്. നമ്മുടെ ജീവിത ശൈലിയാണ് ഇതിനു കാരണം എന്ന് പറയാം എന്നാല്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് കാന്‍സര്‍ വരുന്നതെന്ന് ഇതുവരെയും ഗവേഷകര്‍ക്ക് ഉറപ്പിച്ചു പറയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മോശം ഡയറ്റ് കാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ടോ എന്നതില്‍ ഉണ്ടെന്നാണ് ടഫ്ട്സ് (Tufts) യൂണിവേഴ്സിറ്റിയുടെ ഹെല്‍ത് സയന്‍സസ് ക്യാംപസില്‍ നടത്തിയ പുതിയ പഠനം പറയുന്നത്. മോശം ആഹാരം, മദ്യപാനം, അമിതവണ്ണം, വ്യായാമക്കുറവ് ഇവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലാത്തരം കാന്‍സറിനെയും 30 മുതല്‍ 50 ശതമാനം വരെ തടയാന്‍ നല്ല ആഹാരശീലങ്ങള്‍ക്കു സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നല്ല ഡയറ്റ്, വ്യായാമം, സ്‌ട്രെസ് കുറയ്ക്കുക ഇവ ഉണ്ടെങ്കില്‍ കാന്‍സര്‍ ഒരു പരിധിവരെ പ്രതിരോധിക്കാം. ചില ആഹാരങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുന്നവരില്‍ കാന്‍സര്‍ നിരക്ക് കുറവാണെന്നു നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. പ്രോസസ് ചെയ്ത ആഹാരം, ഇറച്ചി എന്നിവയുടെ സ്ഥിരഉപയോഗം അപകടകരമാണ്.
ഡയറി പ്രോഡക്ടുകളിലെ കൂടിയ അളവിലുള്ള കാത്സ്യം, ഈസ്ട്രജന്‍ എന്നിവയാണ് ഇതിനു കാരണമായി പറയുന്നത്. ഹോട്ട് ഡോഗ്, ബെക്കന്‍, സലാമി പോലെയുള്ള പ്രോസസ് ചെയ്ത ആഹാരങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇവയുടെ സ്ഥിര ഉപയോഗം 20 - 50% ആണ് കാന്‍സര്‍ സാധ്യത കൂട്ടുന്നത്‌. അതുപോലെ മറ്റൊന്നാണ് ഉയര്‍ന്ന ഊഷ്മാവില്‍ പാകം ചെയ്യുന്ന ആഹാരങ്ങള്‍.ഡീപ് ഫ്രൈ ചെയ്തതും ബാര്‍ബിക്യൂ ചെയ്തതും ഗ്രില്‍ ചെയ്തതും ഇതിലുണ്ട്. ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്ന ആളുകളില്‍ കോളന്‍ കാന്‍സര്‍ സാധ്യത കൂടുതലാണ്. കൊളോറെക്ടല്‍ കാന്‍സര്‍ സാധ്യത പ്രമേഹരോഗികള്‍ക്ക് 122 % ആണ് എന്നോര്‍ക്കുക. കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആഹാരങ്ങള്‍ നോക്കാം കോളിഫ്ലവര്‍ കാരറ്റ് വെളുത്തുള്ളി സിട്രസ്, ബെറി ബീന്‍സ് മത്സ്യം ഫ്ലാക്സ്‌സീഡ് നട്സ് ഒലിവ് എണ്ണ എന്നിവയാണ്

Related News