Loading ...

Home Education

ജാമിയ മിലിയയിലേയും അലിഗഢിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹാര്‍വാഡിലെ വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച്‌ ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. ഞായറാഴ്ച രാത്രിയുണ്ടായ പോലീസ് നടപടിയെ അപലപിച്ച്‌ ഹാര്‍വാഡിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട തുറന്ന കത്ത് പുറത്തു വിട്ടു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു കൊണ്ടുള്ള പോലീസ് ആക്രമണത്തില്‍ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നു തുറന്ന കത്തിലൂടെ വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. ജാമിയ മിലിയ സര്‍വ്വകലാശാലയിലേയും അലിഗഢ് മുസ്ലിം സര്‍വകലാശാലയിലേയും വിദ്യാര്‍ത്ഥികള്‍ക്കാണ് ഹാര്‍വാഡിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധവും അഭിപ്രായ ഭിന്നതയും ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അവര്‍ പിന്തുണ പ്രഖ്യാപിച്ച്‌ കൊണ്ടുള്ള കത്തില്‍ പറയുന്നു. 'പ്രതിഷേധങ്ങള്‍ അസൗകര്യപ്രദവും കലുഷിതവുമായിരിക്കാം. പക്ഷെ അത് ഒരു ജനാധിപത്യ രാജ്യത്തിന്റെ അടിസ്ഥാന ഘടന നിലനിര്‍ത്താന്‍ അത് അത്യാവശ്യമാണ്', വിദ്യാര്‍ത്ഥികളുടെ കത്തില്‍ പറയുന്നു.

Related News