Loading ...

Home cinema

ഓസ്കാര്‍ അന്തിമ പട്ടികയില്‍ ഇടം നേടാനാകാതെ 'ഗല്ലി ബോയ്‌'!

ഈ വര്‍ഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ അന്തിമ പട്ടികയില്‍ ഇടം നേടാനാകാതെ ബോളിവുഡ് ചിത്രം 'ഗല്ലി ബോയ്‌'. രണ്‍വീര്‍ സിം​ഗ് -ആലിയ ഭട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്ത ഗല്ലി ബോയ്‌ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായിരുന്നു. മുംബൈയിലെ ചേരിയില്‍ ജനിച്ചുവളര്‍ന്ന മുറാദ് എന്ന റാപ്പറായി രണ്‍വീര്‍ സി൦ഗ് അമ്ബരപ്പിച്ച ചിത്രമാണ് ഗല്ലി ബോയ്‌. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തിയത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. 92-ാമത് ഓസ്കാര്‍ പുരസ്കാരത്തില്‍ ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അന്തിമ പട്ടികയില്‍ പത്ത് ചിത്രങ്ങളാണ് ഇടം നേടിയത്. ഓസ്‌കര്‍ അവസാനപ്പട്ടിക 2020 ജനുവരി 13ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 9ന് ഹോളിവുഡ് & ഹൈലാന്‍ഡ് സെന്‍ററിലാണ് ഓസ്‌കര്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്നത്. 92-മത് ഓസ്‌കര്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ച ചിത്രങ്ങള്‍: > ദ പെയിന്റഡ് ബേര്‍ഡ് (ചെക്ക് റിപ്പബ്ലിക്)
> ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ് (എസ്റ്റോണിയ)
> ലെസ് മിസറബിള്‍സ് (ഫ്രാന്‍സ്)
> ദോസ് ഹൂ റിമെയ്ന്‍ഡ് (ഹംഗറി)
> ഹണി ലാന്‍ഡ് (നോര്‍ത്ത് മാസിഡോണിയല്‍)
> കോര്‍പസ് ക്രിസ്റ്റി (പോളണ്ട്)
> ബീന്‍പോള് ‍(റഷ്യ)
> അറ്റ്‌ലാന്റിക്‌സ് (സെനഗള്‍)
> പാരസൈറ്റ് (സൗത്ത് കൊറിയ)
> പെയ്ന്‍ ആന്‍ഡ് ഗ്ലോറി (സ്‌പെയ്ന്‍)

Related News