Loading ...

Home Education

പൗരത്വ ബില്‍: അലിഗഢ് സര്‍വകലാശാല ക്യാമ്ബസ് ഒഴിപ്പിക്കുമെന്നും വിദ്യാര്‍ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും പൊലീസ് മേധാവി

ലഖ്‌നൗ:  പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ അലിഗഢ് സര്‍വകലാശാല ക്യാമ്ബസ് ഒഴിപ്പിക്കുമെന്നും വിദ്യാര്‍ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും ഉത്തര്‍പ്രദേശ് പൊലീസ് മേധാവി à´’ പി സിംഗ്. എന്‍ à´¡à´¿ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ക്യാമ്ബസ് ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ പൊലീസ് വിദ്യാര്‍ഥികളെ ആക്രമിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പൊലീസുകാര്‍ക്കെങ്കിലും പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പൊലീസും വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുറത്ത് പാര്‍ക്ക് ചെയ്ത വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പൊലീസ് നശിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.

Related News