Loading ...

Home sports

സഞ്ജുവിന് സെഞ്ചുറി; കേരളം 150 റണ്‍സ് പിന്നിട്ടു

തിരുവനന്തപുരം: ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിച്ച്‌ തിരിച്ചെത്തിയ സഞ്ജു വി സാംസണ് കേരളത്തിന്റെ ജെഴ്‌സിയില്‍ സെഞ്ചുറി. തുമ്ബ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ ആയിരുന്നു സഞ്ജുവിന്റെ ശതകം. 154 പന്തില്‍ 100 റണ്‍സടിച്ച സഞ്ജു 14 ബൗണ്ടറിയും ഒരു സിക്‌സും കണ്ടെത്തി. ആദ്യ 50 റണ്‍സ് സഞ്ജു അടിച്ചെടുത്തത് 71 പന്തില്‍ നിന്നാണ്. സഞ്ജുവിനൊപ്പം 43 റണ്‍സുമായി റോബിന്‍ ഉത്തപ്പയാണ് ക്രീസില്‍. മത്സരം 61 ഓവര്‍ പിന്നിടുമ്ബോള്‍ മൂന്നു വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ് കേരളം. രാഹുല്‍ പി(5), ജലജ് സക്സേന (9), സച്ചിന്‍ ബേബി (10) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്‍മാര്‍. 15 റണ്‍സിനിടയില്‍ തന്നെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പിന്നീട് സ്‌കോര്‍ 53-ല്‍ എത്തിയപ്പോള്‍ സച്ചിന്‍ ബേബിയും പുറത്തായി. ശേഷം നാലാം വിക്കറ്റില്‍ സഞ്ജുവും ഉത്തപ്പയും ഒത്തുചേരുകയായിരുന്നു. ഇരുവരും ഇതുവരെ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ആദ്യമത്സരത്തില്‍ ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം.

Related News