Loading ...

Home National

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂ ഡല്‍ഹി : എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദു മതത്തിന് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. ബിജെപി നേതാവായ അഡ്വ.അശ്വിനി കുമാര്‍ ഉപാധ്യായ 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി തള്ളിയത്. മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച്‌ വിജ്ഞാപനമിറക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Related News