Loading ...

Home Gulf

പുതുതായെത്തുന്ന വി​ദേ​ശി​ക​ള്‍​ ഡ​ബ്​​ള്‍ ക്ലി​യ​റാകണം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ പുതുതായി തൊഴില്‍ വിസയില്‍​ എത്തുന്ന വിദേശികള്‍ക്ക്​ ഡബിള്‍ ​പൊലീസ്​ ക്ലിയറന്‍സ്​ വേണം.കുറ്റവാളിയല്ലെന്ന്​തെളിയിക്കുന്ന സ്വന്തം നാട്ടില്‍നിന്നുള്ള പൊലീസ്​ സാക്ഷ്യപത്രത്തിനൊപ്പം കുവൈത്ത്​ ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള ക്ലിയറന്‍സ്​ സര്‍ട്ടിഫിക്കറ്റ്​ കൂടിസമര്‍പ്പിക്കണമെന്നാണ്​ ഉത്തരവ്​. ഇതുസംബന്ധിച്ച്‌​ സിവില്‍ സര്‍വീസ്​ കമീഷന്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്​.സ്വന്തംനാട്ടില്‍നിന്നുള്ള പൊലീസ്​ ക്ലിയറന്‍സ്​ സര്‍ട്ടിഫിക്കറ്റ്​ അവിടുത്തെ കുവൈത്ത്​ എംബസി സാക്ഷ്യപ്പെടുത്തുകയും വേണം. കുവൈത്തില്‍ എത്തുന്നതിന്​ മുമ്ബ്​ മൂന്ന്​മാസ കാലയളവില്‍ നല്‍കിയതായിരിക്കണം ക്ലിയറന്‍സ്​.കുറ്റകൃത്യ പശ്ചാത്തലമുള്ളവര്‍ രാജ്യത്ത്​ ജോലിയില്‍ പ്രവേശിക്കുന്നില്ലെന്ന്​ഉറപ്പുവരുത്താനാണിത്​.

Related News