Loading ...

Home Kerala

മഹാലക്ഷ്‌മി സിൽക്‌സ് ഏറ്റുമാനൂർ ഉദ്ഘാടനം;ലാലേട്ടനെ കാണാൻ ആവേശകടലൊരുക്കി ആരാധകർ

 à´à´±àµà´±àµà´®à´¾à´¨àµ‚ർ : മഹാലക്ഷ്‌മി സിൽക്‌സിന്റെ  ശക്തിനഗർ  പുതിയ ഷോറൂം മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാൽ  ഉദ്ഘാടനം ചെയ്തു. മോഹൻലാൽ എത്തുന്നതറിഞ്ഞു  വൻജനാവലിയാണ് അദ്ദേഹത്തെ കാണാൻ എത്തിയത്.  മഹാലക്ഷ്‌മി സിൽക്‌സ് മാനേജിംഗ്‌  ഡയറക്ടർ  വിനോദ് കുമാർ മോഹൻലാലിനെ  പൊന്നാടയണിച്ച്  സ്വീകരിച്ചു. "ഏറ്റുമാനൂരപ്പനൊപ്പം മഹാലക്ഷ്‌മി സിൽക്‌സും ഏറ്റുമാനൂരിന്റെ പ്രശസ്തി  അടിക്കടി ഉയരാൻ സഹായകമാകട്ടെ" എന്ന് ആരാധകരെ അഭിവാദനം ചെയ്തുകൊണ്ട് മോഹൻലാൽ ആശംസിച്ചു. തുടർന്ന് നാട   മുറിച്ച്  ഷോറൂമിനുള്ളിൽ പ്രവേശിച്ച മോഹൻലാൽ ഭദ്ര ദീപം കൊളുത്തി പ്രവർത്തന ഉദ്ഘാടനവും ആദ്യ വില്പനയും നിർവ്വഹിച്ചു. ഫിലിപ്പ്സ് ആർക്കേഡ് മാനേജിംഗ്‌  ഡയറക്ടർ ഫിലിപ്പ് ജോസഫും    കുടുംബവും  ആദ്യമായി വസ്ത്രങ്ങൾ സ്വീകരിച്ചു. അഭിനയത്രി  സംയുക്ത മേനോൻ വെഡിംഗ്‌  സെക്ഷന്റെ  ഉദ്ഘാടനം നിർവ്വഹിച്ചു. തോമസ് ചാഴികാടൻ à´Žà´‚.പി à´Žà´‚.ൽ.എമാരായ അഡ്വ.കെ.സുരേഷ്, മോൻസ് ജോസഫ്, മുൻ ദേവസം ബോർഡ് പ്രസിഡന്റ് à´Ž. പദ്മകുമാർ, നഗരസഭ ചെയർമാൻ  ജോർജ് പുല്ലാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


Related News