Loading ...

Home Gulf

വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നും ഡ്രൈവര്‍മാര്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകള്‍ നല്‍കുമെന്നും അബുദാബി പൊലീസ് അറിയിച്ചു. റോഡില്‍ വാഹനങ്ങളുമായി അഭ്യാസം നടത്തിയും നിയമവിരുദ്ധമായ ഘടകങ്ങള്‍ വാഹനങ്ങള്‍ ഘടിപ്പിച്ചും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരുണ്ട്. അനുവദനീയമായതിനേക്കാള്‍ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങള്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ഇരുപതാം വകുപ്പ് പ്രകാരം 2000 ദിര്‍ഹം പിഴയും ഡ്രൈവര്‍ക്ക് 12 ബ്ലാക്ക് പോയിന്റുകളും ശിക്ഷ ലഭിക്കും. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 999 എന്ന നമ്ബറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.

Related News