Loading ...

Home Education

ഭിന്നശേഷിക്കാര്‍ക്ക് കമ്ബ്യൂട്ടര്‍ കോഴ്‌സുകള്‍ ; അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്സ് നിയന്ത്രണത്തില്‍ പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷിയുള്ള പത്താം ക്ലാസ് പാസായവര്‍ക്കായി സൗജന്യമായി ഫോട്ടോഷോപ്പ്, വെബ്ഡിസൈനിംഗ്, എം.എസ്സ് ഓഫീസ് എന്നീ കോഴ്‌സുകള്‍ ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 17ന് മുമ്ബ് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം CeDS ഓഫീസ്സില്‍ നേരിട്ടും www.cdskerala.org എന്ന വെബ്‌സൈറ്റിലും നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2345627.

Related News