Loading ...

Home International

ബ്രിട്ടീഷ്‌ ജനസഭയില്‍ 15 ഇന്ത്യന്‍ വംശജര്‍

ലണ്ടന്‍ : ബ്രിട്ടീഷ്‌ പാര്‍ലമെന്റിെന്റെ ജനസഭയില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതായി വെള്ളിയാഴ്‌ച പുറത്തുവന്ന തെരഞ്ഞെടുപ്പ്‌ ഫലം. 15 ഇന്ത്യന്‍ വംശജരാണ്‌ അധോസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കഴിഞ്ഞ പാര്‍ലമെന്റില്‍ 12 പേരായിരുന്നു. കണ്‍സര്‍വേറ്റീവ്‌ പാര്‍ടിക്കാരായ ഗഗന്‍ മോഹീന്ദ്ര, ക്ലെയര്‍ കൂട്ടിഞ്ഞോ എന്നിവരും ലേബര്‍ പാര്‍ടിക്കാരനായ നവേന്ദ്രു മിശ്രയുമാണ്‌ പുതുമുഖങ്ങള്‍. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ടിക്ക്‌ കനത്ത തോല്‍വിയുണ്ടായെങ്കിലും ഇന്ത്യന്‍ വംശജര്‍ അവരെ കൈവിട്ടില്ല. ലേബര്‍ എംപിമാരില്‍ ഏഴുപേര്‍ ഇന്ത്യന്‍ വംശജരാണ്‌. മുന്‍ എംപി കീത്ത്‌ വാസിന്റെ സഹോദരി വലേറി വാസ്‌, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ആദ്യ സിഖ്‌ വനിതയായ പ്രീത്‌ കൗര്‍ ഗില്‍, സിഖ്‌ തലപ്പാവ്‌ ധരിച്ച്‌ ആദ്യമായി ജനസഭയിലെത്തിയ തന്‍മന്‍ജീത്‌ സിങ്ങ്‌ ദേശി എന്നിവര്‍ ഇത്തവണയും വിജയിച്ച ലേബര്‍ പ്രതിനിധികളാണ്‌. ഭരണപക്ഷ ടോറികളില്‍ ഏറ്റവും ശ്രദ്ധേയ ബോറിസ്‌ ജോണ്‍സന്റെ മുന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രീതി പട്ടേലാണ്‌. ഇന്‍ഫോസിസ്‌ സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനക്കും മുന്‍ അന്താരാഷ്‌ട്ര വികസനമന്ത്രി അലോക്‌ ശര്‍മയും സീറ്റ്‌ നിലനിര്‍ത്തിയ കര്‍സര്‍വേറ്റീവ്‌ അംഗങ്ങളില്‍ പെടുന്നു.

Related News