Loading ...

Home cinema

ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി 'എഗ്ഗ് ഓഫ് ഹോപ്പ്'

ഐ ഐ എഫ് എഫ് കെയില്‍ ഉത്തരവാദിത്വ പൗരബോധത്തിന്റെ ഭാഗമായി ഈ ഫെസ്റ്റിവലിലെ ഡെലഗേറ്റുകളും സിനിമാ പ്രവര്‍ത്തകരും ചേര്‍ന്ന് ടാഗോര്‍ തിയേറ്ററിലെ മിനി ആംഫി തിയേറ്ററില്‍ ഫെസ്റ്റിവല്‍ ചുറ്റുപാടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച്‌ നിര്‍മ്മിച്ച്‌ എഗ്ഗ് ഓഫ് ഹോപ്പ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആഷര്‍, പ്രീയങ്ക, അക്ഷയ് വേണുഗോപാല്‍,ജെ ആര്‍ വര്‍മ്മ എന്നിവരുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ഈ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ ചെയ്തിരിക്കുന്നത്. ഓരോ ദിവസവും ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയും പൊതു ഇടങ്ങളിലും ജലസ്‌ത്രോതസ്സുകളിലും വലിച്ചെറിയുകയും കൂടാതെ നദികളിലും കടലിലും എത്തുകയും വലിയ ദുരന്തം ഉണ്ടാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം ജനങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേകിച്ച്‌ ചിന്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ ഈ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ വഴി സാധിച്ചിരിക്കുന്നു.തുടര്‍ന്നും ഇതുമായി പലവേദികളിലും യാത്ര തുടരാനാണ് ഇവരുടെ പദ്ധതി.

Related News