Loading ...

Home Business

പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്; സാമ്പത്തിക സര്‍വേ ഫലം ജനുവരി 31ന്

ദില്ലി: രാജ്യത്തെ 2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും. ജനുവരി 31 ന് സാമ്ബത്തിക സര്‍വേ ഫലം പാര്‍ലമെന്റില്‍ വയ്ക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015-16 ന് ശേഷം രാജ്യത്ത് വീണ്ടും ശനിയാഴ്ച ബജറ്റ് അവതരിപ്പിച്ചേക്കുമെന്നതും ഇതില്‍ പ്രധാനമാണ്. പരമ്ബരാഗത സമീപനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ബജറ്റ് അവതരണത്തെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി നല്‍കിയ മറുപടി. സാധാരണ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റ്, ഇക്കുറി ഫെബ്രുവരി ഒന്ന് ശനിയാഴ്ചയായതിനാല്‍ മാറ്റുമോ എന്നായിരുന്നു ചോദ്യം. രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്തെ ധനസ്ഥിതി വ്യക്തമാക്കി 2019 ലെ ഇക്കണോമിക് സര്‍വേ ഫലം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ജൂലൈ നാലിനാണ്. ജൂലൈ അഞ്ചിന് പൊതുബജറ്റും അവതരിപ്പിക്കപ്പെട്ടു. 2030 ഓടെ രാജ്യത്തെ 10 ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്ബത്തിക ശക്തിയാക്കുമെന്ന പ്രഖ്യാപനത്തിലൂന്നിയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഈ ലക്ഷ്യത്തിലെത്തണമെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ഏഴ്-എട്ട് ശതമാനവും അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലവഴിക്കേണ്ടി വരും. ഒന്നാം മോദി സര്‍ക്കാരും ബജറ്റ് അവതരണത്തിന് ഫെബ്രുവരി ഒന്നാണ് തെരഞ്ഞെടുത്തിരുന്നത്. മാര്‍ച്ച്‌ 31 ന് മുന്‍പ് ബജറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കാനാണ് ഇത്. ഇതിലൂടെ 12 മാസത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.

Related News