Loading ...

Home sports

ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍; ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം

പെര്‍ത്ത്: ന്യൂസീലെന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍. രണ്ടാം ദിനം 416 റണ്‍സിന് ഓസ്‌ട്രേലിയയുടെ എല്ലാ കളിക്കാരും പുറത്തായി. ആദ്യ ഇന്നിങ്‌സ് കളി തുടങ്ങിയ ന്യൂസിലന്‍ഡ് രണ്ടാംദിനം കളി നിര്‍ത്തുമ്ബോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയിലാണ്. ഓസീസ് ബൗളിങ്ങിന് മുന്നില്‍ ന്യൂസിലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ദിനം നാല് വിക്കറ്റിന് 248 റണ്‍സെന്ന നിലയില്‍ കളി തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്കുവേണ്ടി ലബുഷെയ്ന്‍ 143 റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ്(56), ടിം പെയ്ന്‍(39), പാറ്റ് കമ്മന്‍സ്(20), മിച്ചല്‍ സ്റ്റാര്‍ക്ക്(30) എന്നിവരും കാര്യമായ സംഭാവന ചെയ്തു. ആദ്യദിനം ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (43), സ്റ്റീവ് സ്മിത്തും (43) പുറത്തായിരുന്നു. ന്യൂസിലന്‍ഡിനായി നാലുവീതം വിക്കറ്റെടുത്ത ടിം സൗത്തി, നെയ്ല്‍ വാഗ്നര്‍ എന്നിവരാണ് മികച്ച നിന്നത്. മത്സരത്തിനിടെ ലോക്കി ഫെര്‍ഗൂസന്‍ പരിക്കേറ്റ് മടങ്ങിയത് ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടിയായി. ആദ്യ ഇന്നിങ്‌സ് കളി തുടങ്ങിയ ന്യൂസിലന്‍ഡിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഓപ്പണര്‍മാരായ ജീത്ത് റാവല്‍(1), ടോം ലതാം(0) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി. റാവലിനെ ഹസല്‍വുഡ്ഡും ലതാമിനെ സ്റ്റാര്‍ക്കുമാണ് മടക്കിയത്. കെയന്‍ വില്യംസണ്‍(34), ഹെന്റി നിക്കോള്‍സ്(7), നെയ്ല്‍ വാഗ്‌നര്‍(0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. സ്റ്റമ്ബെടുക്കുമ്ബോള്‍ റോസ് ടെയ്‌ലര്‍(66), ബിജെ വാട്‌ലിങ്(0) എന്നിവര്‍ ക്രീസിലുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

Related News