Loading ...

Home health

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാസ്‌കുലാര്‍ സര്‍ജറി ആന്‍ഡ് വെരിക്കോസ്‌ വെയ്ന്‍ ക്ലിനിക്ക്

തിരുവനന്തപുരം : രക്തക്കുഴലുകളുടെയും വെരിക്കോസ് വെയിനിന്റെയും പ്രത്യേക ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാസ്‌കുലാര്‍ സര്‍ജറി ആന്‍ഡ് വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു. രക്തക്കുഴല്‍ സംബന്ധമായ എല്ലാ രോഗങ്ങളും വെരിക്കോസ് വെയിന്‍, വെരിക്കോസ് അള്‍സര്‍ എന്നിവയ്‌ക്കൊപ്പം ഡയാലിസിസ്, തുടര്‍പരിശോധനകള്‍ എന്നിവയാണ് പുതിയ ക്ലിനിക്കില്‍ ലക്ഷ്യമിടുന്നത്. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12 മുതലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.കെ. അജയകുമാര്‍ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹി ച്ചു. സര്‍ജറി വിഭാഗം മേധാവി ഡോ.അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ശരത്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബിജോണ്‍, ഡോ. നിസാറുദീന്‍, ഡോ.നോബിള്‍ ഗ്രേഷ്യസ്‌എന്നിവര്‍ സംസാരിച്ചു. വാസ്‌കുലാര്‍ സര്‍ജന്‍ ഡോ.ആര്‍.സി.ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. രോഗികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ ജനറല്‍ സര്‍ജറി വിഭാഗത്തിന് കീഴില്‍ നടപ്പാക്കി വരുന്ന സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ എണ്ണം ഇതോടെ നാലായി. തൈറോയിഡും അനുബന്ധഅസുഖങ്ങളുടെയും സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങളുടെയും ചികിത്സയ്ക്കുള്ള ക്ലിനിക്ക്, അന്നനാളം, ആമാശയം, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കായി ഹെപ്പറ്റോബിലിയറി ആന്‍ഡ് അപ്പര്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ട്രാക്‌ട്ക്ലിനിക്ക്, വന്‍ കുടല്‍, മലദ്വാരം എന്നീ അവയവങ്ങളുടെ രോഗങ്ങള്‍ചികിത്സിക്കുന്നതിനായി കൊളോറെക്ടല്‍ സര്‍ജറി ആന്‍ഡ് ഹെമറോയിഡ്‌സ് ക്ലിനിക്ക്‌എന്നിവയാണ് ജനറല്‍ സര്‍ജറി വിഭാഗത്തിനുകീഴില്‍ ആരംഭിച്ച മറ്റു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍.

Related News