Loading ...

Home International

കാലാവസ്ഥാ വ്യതിയാനം ലോക സാമ്പത്തിക വ്യവസ്ഥയ്ക്കു സൃഷ്ടിക്കുക കനത്ത ആഘാതമായിരിക്കുമെന്ന് പുതിയ പഠനങ്ങള്‍

കാലാവസ്ഥാ വ്യതിയാനം ഒരു മുന്നറിയിപ്പില്‍ നിന്ന് നേരിടുന്ന യാഥാര്‍ഥ്യമായി ഇതിനകം മാറിക്കഴിഞ്ഞു. എല്ലാ വിധത്തിലും വലിയ വിലകൊടുക്കേണ്ട ഒന്നാണ് കാലാവസ്ഥാ വ്യതിയാനം എന്ന് അനുഭവം കൊണ്ടും നിരീക്ഷണങ്ങളിലൂടെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കടലെടുക്കുന്ന നഗരങ്ങളും നഷ്ടപ്പെടുന്ന ജീവനുകളും ഇല്ലാതാകുന്ന കൃഷിയിടങ്ങളും വര്‍ധിക്കുന്ന വംശനാശനിരക്കുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന് നല്‍കുന്ന വിലയുടെ ഭാഗമാണ്. ഇതിനെല്ലാം പുറമെ സാമ്പത്തികമായും കാലാവസ്ഥാ വ്യതിയാനം കനത്ത ആഘാതമായിരിക്കും ലോക സാമ്പത്തിക  വ്യവസ്ഥയ്ക്കു സൃഷ്ടിക്കുകയെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ലോക സാമ്പത്തിക  ഫോറത്തി‍ന്‍റെ എക്കണോമിക് ഇന്‍റലിജന്‍സ് യൂണിറ്റാണ് കാലാവസ്ഥാ വ്യതിയാനം സാമ്പത്തിക  മേഖലയില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആഘാതത്തിന്‍റെ കണക്കെടുത്തത്. ലോകത്തെ 82 വന്‍ സാമ്പത്തിക  ശക്തികളിലുണ്ടാകുന്ന മാറ്റങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷമാണ് à´ˆ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഏതാണ്ട് 7.9 ട്രില്യണ്‍ ഡോളറിന്‍റെ നഷ്ടം à´ˆ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ലോക സാമ്പത്തിക  മേഖലയിലുണ്ടാകുമെന്നാണ് à´ˆ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏറ്റവുമധികം ആഘാതം നേരിടേണ്ടി വരുന്നത് വികസ്വര- അവികസിത രാജ്യങ്ങള്‍ക്കായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ധനികരായിരിക്കുക എന്നത് ഏറെ ഗുണം ചെയ്യുന്ന കാര്യമാണെന്ന് തെളിയിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത് എന്ന് à´ˆ അവസ്ഥയെ സൂചിപ്പിച്ചു കൊണ്ട് പഠനത്തില്‍ പങ്കെടുന്ന യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജോണ്‍ ഫെര്‍ഗൂസണ്‍ പറയുന്നു. ലോകത്തെ ഒട്ടു മിക്ക അവികസിത വികസ്വര രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാലാവസ്ഥാ വ്യതിയാനം വിലങ്ങു തടിയാകാന്‍ ആരംഭിച്ചിരിക്കുന്നു എന്നാണ് ഫെര്‍ഗൂസണ്‍ കണക്കുകളെ ഉദ്ധരിച്ച്‌ ചൂണ്ടിക്കാട്ടുന്നത്. വലിയ തോതിലുള്ള അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒന്നാണ് ലോക സാമ്പത്തിക  മേഖല. à´ˆ അസന്തുലിതാവസ്ഥ വര്‍ധിപ്പിക്കുക മാത്രമെ കാലാവസ്ഥാ വ്യതിയാനം ചെയ്യൂ. ലോകസാമ്പത്തിക  രംഗത്തെ ആകെ കണക്കാക്കിയാല്‍ ജിഡിപിയില്‍ 3 ശതമാനത്തിന്‍റെ കുറവുണ്ടാകും. ലോകത്ത് ഏറ്റവുമധിക വികസ്വര രാജ്യങ്ങളുള്ള ഭൂഖണ്ഡമായ ആഫ്രിക്കയിലാകട്ടെ ജിഡിപിയില്‍ 4.7 ശതമാനത്തിന്‍റെ കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സാമ്പത്തിക  രംഗത്തെ ബാധിക്കുന്നത് എങ്ങനെ എന്ന ചോദ്യത്തിനും à´ˆ പഠനം വിശദീകരണം നല്‍കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഏറ്റവുധികം സാമ്പത്തിക  ആഘാതം ഏല്‍പ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അംഗോള. ആഫ്രിക്കയില്‍ ഏറ്റവും കനത്ത ആഘാതം ഏറ്റുവാങ്ങാന്‍ പോകുന്നതും അംഗോളയായിരിക്കും. തീരദേശ രാജ്യം എന്നത് തന്നെയാണ് കാലാവസ്ഥാ വ്യതിയാനം അംഗോളയെ രൂക്ഷമായി ബാധിക്കാനുള്ള കാരണവും. തിരമാലകള്‍ ശക്തിയാര്‍ജിക്കുന്നത് വഴി തീരമേഖലയില്‍ വലിയ തോതിലുള്ള നാശനഷ്ടമുണ്ടാകും. കൂടാതെ ഉഷ്ണമേഖലാ പ്രദേശത്തുള്ള രാജ്യം എന്ന നിലയില്‍ കനത്ത വരള്‍ച്ചയും ചൂടു കാറ്റും à´ˆ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിയ്ക്കുമെന്ന് പഠനം പറയുന്നു. അംഗോളയുടേത് ഉദാഹരണം മാത്രമാണ്. അഗോളയുടെ അതേ ഭൂപ്രകൃതിയുള്ള മറ്റ് രാജ്യങ്ങളിലും, മേഖലകളിലും സമാനമായ പ്രതിസന്ധി പ്രതീക്ഷിക്കാമെന്നു പഠനം പറയുന്നു. അതേസമയം യുഎസ് പോലുള്ള വികസിത രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം നാശനഷ്ടം വ്യാപകമായി സൃഷ്ടിയ്ക്കുമെങ്കിലും സാമ്പത്തിക മേഖലയ്ക്ക് കാര്യമായ പരിക്കുണ്ടാകില്ലെന്ന് പഠനം പറയുന്നു. അമേരിക്ക മാത്രമല്ല, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളും, മേഖലകളും സാമ്പത്തിക  പിരിമുറുക്കത്തില്‍ കാര്യമായി വലയില്ലെന്നാണ് പഠനം വിലയിരുത്തുന്നത്.













Related News