Loading ...

Home National

പച്ചക്കറി വില പൊള്ളുന്നു, മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റം

വിലക്കയറ്റം വന്‍തോതില്‍ കുതിച്ചുയരുന്നു. നവംബര്‍ മാസത്തില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ വിലക്കയറ്റത്തോത് ആണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം വര്‍ധിക്കുകയും ഭക്ഷ്യസാധനങ്ങളുടെ ഉള്‍പ്പടെ വിലക്കയറ്റം കുതിച്ചുയരുകയും ചെയ്യുകയാണ് രാജ്യത്ത്. നവംബര്‍ മാസത്തില്‍ ചില്ലറ വില്‍പ്പന നിരക്ക് അടിസ്ഥാനമാക്കിയുള്ള വര്‍ധന 5.54 ശതമാനമായാണ് ഉയര്‍ന്നത്. ഇത് ഒക്ടോബര്‍ മാസത്തില്‍ 4.62 ശതമാനം ആയിരുന്നു. ഭക്ഷ്യ സാധനങ്ങളുടെ വിലയിലും മുന്‍ മാസത്തേക്കാള്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നവംബറില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ 10 ശതമാനത്തിന് മേല്‍ വില വര്‍ധന രേഖപ്പെടുത്തി. ഇത് ഒക്ടോബര്‍ മാസത്തില്‍ 7.89 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്. നവംബറില്‍ അത് ഇരട്ട അക്കത്തിലേക്ക് കുതിച്ചു. ഉപഭോക്തൃ വില സൂചിക (സി പിഐ) ഇതിന് മുമ്ബ് ഇതിനേക്കാള്‍ വര്‍ധിച്ചത് രേഖപ്പെടുത്തിയത് 2016 ലാണ്. അന്ന് 6.07 ആയിരുന്നു വര്‍ധന.
പച്ചക്കറി, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയുടെ വിലക്കയറ്റം വളരെ ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറിയുടെ വിലക്കയറ്റം കഴിഞ്ഞ മൂന്ന് മാസം തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. ഒക്ടോബറില്‍ 26 ശതമാനമായിരുന്നു പച്ചക്കറിയുടെ വില വര്‍ധനയെങ്കില്‍ നവംബറില്‍ അത് 36 ശതമാനമായി കൂടിയത്.ഒക്ടോബര്‍ മുതല്‍ തന്നെ കണക്കൂട്ടലുകള്‍ തെറ്റിച്ചാണ് വിലക്കയറ്റം. നാല് ശതമാനത്തില്‍ താഴെയായിരിക്കുമെന്നായിരുന്നു ആര്‍ ബി ഐയുടെ കണക്കുകൂട്ടല്‍. നാല് ശതമാനം വരെയായലും അത് വലിയ പ്രശ്‌നമാകില്ലെന്നായിരുന്നു വിശ്വാസം. അതെല്ലാം തകിടം മറിച്ചാണ് വിലക്കയറ്റം കുതിച്ചുയര്‍ന്നത്. ആ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകാതെ നവംബറിലും തുടര്‍ന്നു.
2017-18 ലെ എന്‍ എസ് ഒ കണക്കുകള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കിലും അവരുടെ കണക്ക് പ്രകാരം അന്ന് മുതല്‍ ഇന്ത്യയില്‍ ഉപഭോക്തൃ ചെലവ് കുറവാണ് രേഖപ്പെടുത്തിയത്. നിലവില്‍ പച്ചക്കറി, പരിപ്പ് വര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തിലുണ്ടായ കുറവും തൊഴില്‍ മേഖലയിലെയും വ്യവസായ മേഖലയിലെയും പ്രതിസന്ധിയും വിലക്കയറ്റത്തെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related News