Loading ...

Home Business

ഓഹരി വിപണിയില്‍ ഉണര്‍വ് : ഇന്ന് വ്യാപാരം നേട്ടത്തില്‍ തുടങ്ങി

മുംബൈ : ഓഹരി വിപണി ഉണര്‍ന്നു തന്നെ. വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിലും നേട്ടത്തില്‍ ആരംഭിച്ചു. സെന്‍സെക്സ് 273 പോയിന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയിന്റ് നേട്ടത്തില്‍ 12042ലുമാണ് പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബാങ്ക്, ലോഹം ഓഹരികളാണ് പ്രധാനമായും മികച്ച നേട്ടത്തിലായത്. ബാങ്കിങ് ഓഹരികളില്‍ യൂക്കോ ബാങ്ക് 12 ശതമാനവും, കോര്‍പ്പറേഷന്‍ ബാങ്ക് 11 ശതമാനവും, യെസ് ബാങ്ക് 2.5ശതമാനവും, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് 3 ശതമാവവും, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 2.7 ശതമാനവും, സിന്‍ഡിക്കേറ്റ് ബാങ്ക് രണ്ട് ശതമാനവും, എസ്ബിഐ 1.5ശതമാനവും ഉയരത്തിലെത്തിയപ്പോള്‍ ലോഹക്കമ്ബനികളുടെ ഓഹരികളില്‍ വേദാന്തയും ഹിന്‍ഡാല്‍കോയും സെയിലും ടാറ്റ സ്റ്റീലും നാല്‍കോയും ഒരു ശതമാനംമുതല്‍ നാലുശതമാനംവരെ നേട്ടം കരസ്ഥമാക്കി. ഡോ.റെഡ്ഡീസ് ലാബ്സ്, ഭാരതി എയര്‍ടെല്‍, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ബാജാജ് ഓട്ടോ, യുപിഎല്‍, സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. കഴിഞ്ഞ ദിവസം സെന്‍സെക്സ് 169.14 പോയിന്റ് ഉയര്‍ന്ന് 40581.71ലും നിഫ്റ്റി 61.60 പോയിന്റ് ഉയര്‍ന്ന് 11,971.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related News