Loading ...

Home sports

ല ലീഗെയില്‍ ഇപ്പോള്‍ എല്ലാവരും തുല്യ ശക്തികള്‍ - മെസ്സി

ല ലീഗ കൂടുതല്‍ കടുപ്പമേറിയത് ആയെന്ന് ബാഴ്സ സൂപ്പര്‍ താരം ലയണല്‍ മെസ്സി. നിലവില്‍ ബാഴ്സ ഒന്നാം സ്ഥാനത്ത് ആണെങ്കിലും ഇപ്പോള്‍ തന്നെ അവര്‍ 3 ലീഗ് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ആണ് മെസ്സി ലീഗിലെ മറ്റു ടീമുകള്‍ ശക്തി വര്‍ധിപ്പിച്ചത് കാരണമായി ചൂണ്ടി കാട്ടുന്നത്. 'കുറെ വര്‍ഷങ്ങളായി ടീമുകളുടെ മേന്മ വര്‍ധിച്ചു വരികയാണ്. ഏത് ടീമും ഏത് ടീമിനെയും തോല്‍പ്പിക്കുന്ന അവസ്ഥയായി. എവേ മത്സരങ്ങള്‍ കളിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമാണ്' എന്നാണ് മെസ്സിയുടെ വിലയിരുത്തല്‍. ഹോം മത്സരങ്ങളില്‍ ടീമുകള്‍ക്ക് കൂടുതല്‍ കരുത്ത് കൂടിയെന്നും മെസ്സി വിലയിരുത്തി. എല്‍ ക്ലാസ്സികോയില്‍ മികച്ച റയല്‍ ടീമിനെയാണ് മെസ്സി പ്രതീക്ഷിക്കുന്നത്‌.

Related News