Loading ...

Home International

പാസ്‌വേഡുകളുടെ സുരക്ഷ ; കൂടുതല്‍ സംവിധാനവുമായി ഗൂഗിള്‍ ക്രോം 79

സാന്‍ഫ്രാന്‍സിസ്‌കോ : പാസ്‌വേഡുകളുടെ സുരക്ഷ ഓരോ ഉപയോക്താക്കളും ഭയപ്പെടുന്ന കാര്യമാണ്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പാസ്‌വേഡ് കൂടുതല്‍ സുരക്ഷിതമാകാനുള്ള സംവിധാനവുമായി ഗൂഗിള്‍ ക്രോം എത്തുന്നു. ഗൂഗിള്‍ ക്രോമിന്റെ 79-ാം പതിപ്പിലൂടെയാണ് ഉപയോക്താക്കളുടെ പാസ്വേഡുകളുടെ സുരക്ഷയ്ക്കായി നിരവധി സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നത്. പാസ്വേഡ് മുന്നറിയിപ്പിനൊപ്പം ഫിഷിങില്‍ നിന്നുള്ള സംരക്ഷണവും ഗൂഗിള്‍ ക്രോം നല്‍കും. നിങ്ങളുടെ പാസ്വേഡുകള്‍ മറ്റൊരാള്‍ മോഷ്ടിക്കുകയാണെങ്കില്‍ ആ വിവരം ഗൂഗിള്‍ ക്രോം നിങ്ങളെ അറിയിക്കുന്ന സംവിധാനവും പുതിയ പതിപ്പിലുണ്ടാവും. പുതിയ സംവിധാനത്തിന് വേണ്ടി ഉപയോക്താക്കളെ നിരീക്ഷിക്കും. എന്നാല്‍ ലോഗിന്‍ ചെയ്യാനായി നല്‍കുന്ന വിവരങ്ങള്‍ നോക്കില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ പാസ്വേഡുകള്‍ കാണാതെ എന്‍ക്രിപ്ഷന്‍ വിദ്യകള്‍ ഉപയോഗിച്ചാണ് പാസ്വേഡുകളുടെ ദുരുപയോഗം പരിശോധിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ച പാസ്‌വേഡുകളെ കുറിച്ച്‌ ഗൂഗിള്‍ പ്രത്യേകം ബ്രൗസര്‍ എക്സ്റ്റന്‍ഷനിലൂടെ മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ സംവിധാനമാണ് ക്രോം ബ്രൗസറിലേക്ക് കൊണ്ടു വരുന്നത്. ഈ പുതിയ ഫീച്ചര്‍ ക്രോം സെറ്റിങ്സിലെ സിങ്ക് ആന്റ് ഗൂഗിള്‍ സര്‍വീസസിലുടെ ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നത്.

Related News