Loading ...

Home Business

വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.

കൊച്ചി:നടപ്പു സാമ്പത്തിക  വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യന്‍ വികസന ബാങ്ക് (à´Ž.à´¡à´¿.ബി.). തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക  വളര്‍ച്ച കുറയാന്‍ ഇടയാക്കുന്നതെന്ന് à´Ž.à´¡à´¿.ബി. വിലയിരുത്തി. വായ്പകള്‍ക്ക് ആവശ്യകത കുറഞ്ഞതും വളര്‍ച്ച ഇടിയാന്‍ കാരണമാകും. അതേസമയം, 2020-21-ല്‍ വളര്‍ച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് à´Ž.à´¡à´¿.ബി.യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ച അനുമാനം ഏഴു ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. à´† നിലയില്‍നിന്നാണ് അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക  നയങ്ങളുടെ പിന്‍ബലത്തിലാവും 2020-21-ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.5 ശതമാനത്തിലേക്ക് തിരിച്ചുകയറുകയെന്ന് à´Ž.à´¡à´¿.ബി. വിലയിരുത്തുന്നു. കോര്‍പ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളില്‍ കൂടുതല്‍ മൂലധനമിറക്കുന്നതും സാമ്പത്തിക  വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സഹായിക്കും. റിസര്‍വ് ബാങ്ക് റിപോ നിരക്ക് 1.35 ശതമാനം കുറച്ചതിന്റെ പ്രതിഫലനവും വരും മാസങ്ങളില്‍ ദൃശ്യമാകും. ഏഷ്യയിലെ വളര്‍ന്നുവരുന്ന സമ്പദ്ഘടനകളില്‍ വളര്‍ച്ച ഇപ്പോഴും ശക്തമാണെന്ന് à´Ž.à´¡à´¿.ബി. ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പണ-വായ്പാ നയത്തില്‍ ഇന്ത്യയുടെ à´ˆ വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.1 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി താഴ്ത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം 6.1 ശതമാനവും ലോക ബാങ്കിന്റേത് ആറു ശതമാനവുമാണ്.






Related News