Loading ...

Home Business

ജിഎസ്ടി കൗണ്‍സില്‍ 18ന്: നികുതി നിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡല്‍ഹി: അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചരക്കു സേവന നികുതി സ്ലാബുകള്‍ ഉയര്‍ത്തിയേക്കും. വരുമാനം വര്‍ധിപ്പിക്കണമെന്ന സമ്മര്‍ദത്തെതുടര്‍ന്നാണിത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 18നാണ് ചേരുന്നത്. ജിഎസ്ടി വരുമാനം വന്‍തോതില്‍ കുറഞ്ഞതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരതുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിലവില്‍ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജിഎസ്ടിയിന്മേല്‍ സെസ്സുകൂടി ഏര്‍പ്പെടുത്താനും നീക്കമുണ്ട്. നിലവിലുള്ള സ്ലാബുകള്‍ നാലില്‍നിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗണ്‍സില്‍ ചര്‍ച്ചചെയ്യും. സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ചുശതമാനത്തില്‍നിന്ന് ജിഎസ്ടി നിരക്കുകള്‍ കൂട്ടണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. 2019 ഏപ്രില്‍ നവംബര്‍ കാലയളവില്‍ പ്രതിക്ഷിച്ചതിലും 40 ശതമാനം കുറവാണ് ജിഎസ്ടി വരുമാനം ലഭിച്ചത്. അതായത് 5,26,000 കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാല്‍ ലഭിച്ചതാകട്ടെ 3,28,365 കോടിമാത്രവുമാണ്.

Related News