Loading ...

Home sports

പകരം വീട്ടി കോഹ്ലിപ്പട, റണ്‍മല കയറാനാകാതെ മുട്ടുകുത്തി വിന്‍ഡീസ്; ഇന്ത്യയ്ക്ക് 67 റണ്‍സ് ജയം,

തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യില്‍ നേരിടേണ്ടി വന്ന പരാജയത്തിനു പലിശ സഹിതം തിരിച്ച്‌ നല്‍കി ഇന്ത്യന്‍ ടീം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ റണ്‍മല കയറാനാകാതെ വെസ്റ്റിന്‍ഡീസ് പാതി വഴിയില്‍ തകര്‍ന്നടിഞ്ഞു. വിന്‍ഡീസിന്റെ യാത്ര പകുതിയില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് 67 റണ്‍സ് ജയവും ഒപ്പം പരമ്പരയും.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണെടുത്തത്. വിന്‍ഡീസിന്റെ മറുപടി നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ അവസാനിച്ചു. ഇതോടെ പരമ്ബര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബരയ്ക്ക് ഞായറാഴ്ച ചെന്നൈയില്‍ തുടക്കമാകും. ട്വിന്റി20 പോരാട്ടങ്ങളില്‍ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ ആ പതിവാണ് ഇത്തവണ കോഹ്ലിയും കൂട്ടരും തിരുത്തിയെഴുതിയത്. ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍, വിന്‍ഡീസ് നായകന്റെ അമിത ആത്മവിശ്വാസം അവര്‍ക്ക് തന്നെ വിനയാവുകയായിരുന്നു. പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ തേരോട്ടം ആരംഭിച്ചു.
രോഹിത് ശര്‍മ (34 പന്തില്‍ 71), ലോകേഷ് രാഹുല്‍ (56 പന്തില്‍ 91), വിരാട് കോലി (29 പന്തില്‍ പുറത്താകാതെ 70) എന്നിവരുടെ മികവില്‍ ഇന്ത്യ 240 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിനെ തുടക്കത്തില്‍ തന്നെ തളര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായ്. 17 റണ്‍സിനിടെ വിന്‍ഡീസിന്റെ മൂന്നു വിക്കറ്റ് പിഴുത് ഇന്ത്യ ഞെട്ടി ഞെട്ടിച്ചു. എന്നാല്‍, നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത തിരിച്ചടിച്ച ഷിമ്രോണ്‍ ഹെറ്റ്മയര്‍ - കീറോണ്‍ പൊള്ളാര്‍ഡ് സഖ്യം മത്സരത്തില്‍ വിന്‍ഡീസിന്റെ ആയുസ് നീട്ടിയെടുത്തെങ്കിലും അത് അധികം പോയില്ല. 67 റണ്‍സ് അകലെ നില്‍ക്കെ വിന്‍ഡീസ് തോല്‍വി സമ്മതിക്കുകയായിരുന്നു.

Related News