Loading ...

Home Kerala

ഒലിച്ചുപോകുമോ കേരളം

തൃശ്ശൂര്‍: തീരദേശസംസ്ഥാനങ്ങളില്‍ മണ്ണൊലിപ്പില്‍ കേരളം ഒന്നാമതാണെന്ന് പഠനം. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ 41 ശതമാനം മണ്ണും കടലെടുക്കുമ്പോൾ  തിരികെ അടിയുന്നത് 21 ശതമാനം മാത്രം. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയമാണ് ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്. അറബിക്കടലിലെ തീവ്ര തിരമാലകളാണ് കേരളതീരത്ത് വലിയതോതില്‍ മണ്ണൊലിപ്പിന്‌ കാരണമാകുന്നത്. കേരളത്തിന്റെ തീരദേശജില്ലകളില്‍ ഏറ്റവും മണ്ണൊലിപ്പുണ്ടാകുന്നത് തിരുവനന്തപുരത്താണ്. കൊല്ലം, എറണാകുളം ജില്ലകളാണ് രണ്ടാംസ്ഥാനത്ത്. ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലാണ് മണ്ണൊലിപ്പ് കുറവ്. 1973മുതല്‍‍ 2016വരെ കേരളത്തിലെ 9,06,440 ഹെക്ടര്‍ വനഭൂമി മണ്ണൊലിപ്പില്‍ നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. റിമോട്ട് സെന്‍സിങ് വഴി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സാണ് ഇതുകണ്ടെത്തിയത്. മണ്ണൊലിപ്പ് രൂക്ഷമായതുകാരണം സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലെയും സംഭരണശേഷി 22 ശതമാനം കുറഞ്ഞിട്ടുണ്ട്. മണ്ണൊലിപ്പ് (ശതമാനം) കേരളം 41 ഗുജറാത്ത്് 26 ദാമന്‍-ദിയു 26 മഹാരാഷ്ട്ര 24 ഗോവ 24 കര്‍ണാടക 22 തമിഴ്നാട് 20 മണ്ണടിയല്‍ (ശതമാനം) ഗുജറാത്ത്് 31 ദാമന്‍-ദിയു 31 കര്‍ണാടക 30 തമിഴ്നാട് 23 കേരളം 21 ഗോവ 20 മഹാരാഷ്ട്ര 12

Related News