Loading ...

Home Gulf

ഒ​മാ​നി​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം നടപ്പിലാക്കുന്നു

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് തു​ട​ര്‍​ന്നു​വ​രു​ന്ന സ്വ​ദേ​ശി​വ​ത്ക​ര​ണം കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി മാ​ന്‍​പ​വ​ര്‍ അ​തോ​റി​റ്റി. 2020ല്‍ ​സ്വ​ദേ​ശി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന് വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ തോ​ത് സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ളു​ടെ പ​ട്ടി​ക അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ടു. ട്രാ​വ​ല്‍ ആ​ന്‍​ഡ്​ ടൂ​റി​സം, വ്യ​വ​സാ​യം, ലോ​ജി​സ്​​റ്റി​ക്സ് വി​ഭാ​ഗം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​നാ​നൊ​രു​ങ്ങു​ന്ന​ത്. ത​ല്‍​ഫ​ല​മാ​യി ട്രാ​വ​ല്‍, ടൂ​റി​സം രം​ഗ​ത്ത് 44.1 ശ​ത​മാ​നം സ്വ​ദേ​ശി വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക സൂ​ചി​പ്പി​ക്കു​ന്ന​ത്. വ്യ​വ​സാ​യ രം​ഗ​ത്തും കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്്ടി​ക്കു​ന്ന​തി​നാ​യി മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളി​ല്‍ 35 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ കൊ​ണ്ടു​വ​ന്നേ​ക്കും. ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ല്‍ 20 ശ​ത​മാ​നം സ്വ​ദേ​ശി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്നു.

Related News